മദ്യലഹരിയിൽ ചെറുമകൻ വൃദ്ധയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി ; 23 കാരൻ പോലീസ് പിടിയിൽ

മുത്തശ്ശി സ്വയം പിറുപിറുക്കുന്നതും പരാതി പറയുന്നതും ധർമ്മവീർ കേട്ടു. ഇതിൽ പ്രകോപിതനായ ചെറുമകൻ മരത്തടി കൊണ്ട് വൃദ്ധയെ തലയ്ക്ക് അടിക്കുകയായിരുന്നു

0
97

മദ്യലഹരിയിൽ ചെറുമകൻ വൃദ്ധയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലാണ് സംഭവം. മരക്കമ്പികൊണ്ടാണ് വൃദ്ധയുടെ തലയ്ക്കടിച്ചത്. ആനന്ദി തോഖ്രെ എന്ന എഴുപതുകാരി കൊല്ലപ്പെട്ടത് സംഭവവുമായി ബന്ധപ്പെട്ട് 23 വയസുകാരനായ കൊച്ചുമകൻ ധർമ്മവീർ വാസെയെ പോലീസ് അറസ്റ്റു ചെയ്തു.

തിങ്കളാഴ്ച രാത്രിയോടെ ജവഹർ താലൂക്കിലെ ഉംബർവാഡി ഗ്രാമത്തിൽ വെച്ചാണ് സംഭവം നടക്കുന്നത്. ധർമ്മവീർ വീട്ടിലിരുന്ന് അത്താഴം കഴിക്കുകയായിരുന്നു. അതിനിടയിൽ മുത്തശ്ശി സ്വയം പിറുപിറുക്കുന്നതും പരാതി പറയുന്നതും ധർമ്മവീർ കേട്ടു. ഇതിൽ പ്രകോപിതനായ ചെറുമകൻ മരത്തടി കൊണ്ട് വൃദ്ധയെ തലയ്ക്ക് അടിക്കുകയായിരുന്നു. സംഭവസ്ഥലത്ത് തന്നെ ആനന്ദി മരിച്ചതായി പൊലീസ് പറയുന്നു.

സംഭവം നടക്കുമ്പോൾ പ്രതി മദ്യലഹരിയിലായിരുന്നു. വിവരമറിഞ്ഞ് പോലീസ് സംഘം സ്ഥലത്തെത്തി പ്രതിയെ പിടികൂടി. ഐപിസി സെക്ഷൻ 302 പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇരയുടെ മൃതദേഹം സർക്കാർ ആശുപത്രിയിലേക്ക് പോസ്റ്റ്‌മോർട്ടത്തിനായി മാറ്റിയതായും ജവഹർ പൊലീസ് കൂട്ടിച്ചേർത്തു.