കാത്തിരിക്കേണ്ടത് മണിക്കൂറുകൾ; വീണ്ടും വൈകി എയര്‍ ഇന്ത്യ എക്സ്പ്രസ്

കോഴിക്കോട് നിന്ന് രാവിലെ 9.30 ന് പുറപ്പെടേണ്ട വിമാനം 12.20നാണ് പുറപ്പെട്ടത്. തുടര്‍ന്ന് കുവൈത്തില്‍ 12.15ന് എത്തേണ്ട വിമാനം മൂന്ന് മണി കഴിഞ്ഞാണ് എത്തിയത്. വിമാനം എത്താന്‍ വൈകിയതോടെ തിരികെയുള്ള സര്‍വീസും വൈകി.

0
206

കുവൈത്ത് സിറ്റി: എയര്‍ ഇന്ത്യ എക്സ്പ്രസിന്‍റെ കോഴിക്കോട്-കുവൈത്ത്, കുവൈത്ത്-കോഴിക്കോട് സര്‍വീസുകള്‍ വൈകി. കോഴിക്കോട് നിന്ന് വിമാനം പുറപ്പെടാന്‍ വൈകിയതാണ് കുവൈത്തില്‍ നിന്നുള്ള സര്‍വീസും വൈകാന്‍ കാരണമായത്.

കോഴിക്കോട് നിന്ന് രാവിലെ 9.30 ന് പുറപ്പെടേണ്ട വിമാനം 12.20നാണ് പുറപ്പെട്ടത്. തുടര്‍ന്ന് കുവൈത്തില്‍ 12.15ന് എത്തേണ്ട വിമാനം മൂന്ന് മണി കഴിഞ്ഞാണ് എത്തിയത്. വിമാനം എത്താന്‍ വൈകിയതോടെ തിരികെയുള്ള സര്‍വീസും വൈകി. ഉച്ചകഴിഞ്ഞ് 1.15ന് പുറപ്പെടേണ്ട കോഴിക്കോട് വിമാനം വൈകിട്ട് 4.40നാണ് പുറപ്പെട്ടത്.

ഇതോടെ രാത്രി 8.40ന് കോഴിക്കോട് എത്തേണ്ട വിമാനം 11 മണിക്ക് എത്തുകയായിരുന്നു. വിമാനം വൈകുമെന്ന് ബുധനാഴ്ച രാത്രി അറിയിച്ചിരുന്നു. എന്നാല്‍ അറിയിപ്പ് ലഭിക്കാത്ത യാത്രക്കാരും നേരത്തെ വിമാനത്താവളത്തില്‍ എത്തിയവരും വിമാനം വൈകിയതോടെ പ്രയാസത്തിലായി.