നീറ്റ് പിജി പരീക്ഷാ തീയതിയിൽ മാറ്റം ; മാർച്ച് 3 ന് നടത്താനിരുന്ന പരീക്ഷ ജൂലൈ 7 ന് നടക്കും

ആഗസ്റ്റ് ആദ്യവാരമായിരിക്കും കൗൺസലിങ്. തിയതി മാറ്റി പുതിയ വിഞ്ജാപനം ഇറക്കി.

0
73

നീറ്റ് പിജി പരീക്ഷാ തീയതിയിൽ മാറ്റം. മാർച്ച് 3 ന് നടത്താനിരുന്ന നീറ്റ് ബിരുദാനന്തര പരീക്ഷ ജൂലായ് 7 ന് നടക്കും. ആഗസ്റ്റ് ആദ്യവാരമായിരിക്കും കൗൺസലിങ്. തിയതി മാറ്റി പുതിയ വിഞ്ജാപനം ഇറക്കി.

നാഷണൽ എക്‌സിറ്റ് ടെസ്റ്റ് (NExT) ഈ വർഷം നടക്കാൻ സാധ്യതയില്ലെന്നും അധികൃതർ പറഞ്ഞു. 2018ലെ ബിരുദാനന്തര മെഡിക്കൽ വിദ്യാഭ്യാസ (ഭേദഗതി) ചട്ടങ്ങൾക്ക് പകരമായി ഈയിടെ വിജ്ഞാപനം ചെയ്ത പോസ്റ്റ്- ഗ്രാജ്വേറ്റ് മെഡിക്കൽ എജ്യുക്കേഷൻ റെഗുലേഷൻസ് 2023 അനുസരിച്ച് പിജി പ്രവേശനത്തിനായി നെക്സ്റ്റ് പ്രവർത്തനക്ഷമമാകുന്നതുവരെ നിലവിലുള്ള നീറ്റ് പിജി പരീക്ഷ തുടരും.