അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണം ; തോട്ടം തൊഴിലാളിയുടെ വീട് തകർത്തു, വീട്ടുകാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

അക്രമത്തിൽ വീടിന്റെ മുൻഭാ​ഗം ഭാ​ഗീകമായി തകർന്നു. വീട്ടുകാര്‍ അടുക്കള ഭാഗത്തു കൂടി ഓടി രക്ഷപ്പെടുകയായിരുന്നു.

0
151

തൃശൂർ: അതിരപ്പിള്ളി പ്ലാന്റേഷന്‍ മേഖലയില്‍ കാട്ടാനയുടെ ആക്രമണം. തോട്ടം തൊഴിലാളി ശ്രീജയുടെ വീട് കാട്ടാന ഭാഗികമായി തകർത്തു. വീട്ടുകാർ പിൻവശത്തെ വാതിലിലൂടെ രക്ഷപ്പെട്ടു. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം നടന്നത്. അക്രമത്തിൽ വീടിന്റെ മുൻഭാ​ഗം ഭാ​ഗീകമായി തകർന്നു. വീട്ടുകാര്‍ അടുക്കള ഭാഗത്തു കൂടി ഓടി രക്ഷപ്പെടുകയായിരുന്നു.

കഴിഞ്ഞ ദിവസം പാലക്കാട് അയിലൂരിലെ പൂഞ്ചേരി, ചള്ള പ്രദേശങ്ങളിൽ കാട്ടാനക്കൂട്ടം ഇറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചിരുന്നു. കല്യാണക്കണ്ടം കെ.ബാലചന്ദ്രൻ, പുഞ്ചേരിക്കളം കെ.ചെന്താമരാക്ഷൻ, ജിജോ ഓണായിക്കര എന്നിവരുടെ കൃഷിയിടങ്ങളിലെ 25 ഓളം തെങ്ങുകൾ, 50ലേറെ വാഴകൾ, കമുകുകൾ, കുരുമുളക് എന്നിവയാണ് നശിപ്പിച്ചത്.