ഇതര സംസ്ഥാന തൊഴിലാളിയുടെ 12 വയസ്സുള്ള മകളെ പീഡിപ്പിച്ചു ; ജാർഖണ്ഡ് സ്വദേശിയും ഭാര്യയും പിടിയിൽ

ജാർഖണ്ഡ് സ്വദേശിയായ പെൺകുട്ടിയെ വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് പ്രതി കാട്ടിലേയ്ക്ക് കൂട്ടിക്കൊണ്ട് പോവുകയായിരുന്നു.

0
105

മൂന്നാറിൽ ഇതര സംസ്ഥാന തൊഴിലാളിയുടെ 12 വയസ്സുള്ള മകളെ പീഡിപ്പിച്ച പ്രതി പിടിയിൽ. ജാർഖണ്ഡ് സ്വദേശി സെലാനും ഇയാളുടെ ഭാര്യ ബര്‍ജോയുമാണ് പിടിയിലായത്. മൂന്നാർ ചിട്ടിവാര എസ്റ്റേറ്റിൽ വെച്ചായിരുന്നു സംഭവം. ജാർഖണ്ഡ് സ്വദേശിയായ പെൺകുട്ടിയെ വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് പ്രതി കാട്ടിലേയ്ക്ക് കൂട്ടിക്കൊണ്ട് പോവുകയായിരുന്നു. പിന്നീട് പെൺകുട്ടിയ്ക്ക് ശരീരവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് ബന്ധുക്കൾ അന്വേഷിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്.

വീട്ടുകാരുടെ പരാതിയിൽ ബോഡിമെട്ടില്‍ നിന്നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവം നടന്ന് അഞ്ച് ദിവസത്തിന് ശേഷമാണ് പ്രതി പിടിയിലായത്. ഒളിവില്‍ പോയ സെലാനും ഭാര്യ സുമരി യെയും കണ്ടെത്തുന്നതിനായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.