‘വിജയക്കുതിപ്പിൽ മോഹൻലാലിന്റെ നേര്’ ; ആഗോള ബോക്സ് ഓഫീസില്‍ കളക്ഷൻ 60 കോടി പിന്നിട്ടു

ഡിസംബര്‍ 31ന് ആഭ്യന്തര ബോക്സോഫീസില്‍ 3.10 കോടിയാണ് പ്രഥമിക കണക്കുകള്‍ പ്രകാരം നേടിയത്.

0
325

കൊച്ചി: ദൃശ്യം, ദൃശ്യം 2 , ട്വൽത്ത് മാൻ തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം മോഹൻലാലും ജീത്തു ജോസഫും ഒന്നിക്കുന്ന ചിത്രമാണ് നേര്. മലയാളികൾക്ക് ക്രിസ്തുമസ് സമ്മാനമായി എത്തിയ ചിത്രം ആ​ഗോളതലത്തിൽ തന്നെ വലിയ കളക്ഷൻ നേടി മുന്നേറുകയാണ്. ഇപ്പോഴിതാ ചിത്രം നേര് ഡിസംബര്‍ 31 വരെ ആഗോള ബോക്സ് ഓഫീസില്‍ 60 കോടി രൂപയില്‍ അധികം നേടിയിരിക്കുകയാണ് എന്നാണ് പുറത്തുവരുന്ന കണക്ക്.

ഡിസംബര്‍ 31ന് ആഭ്യന്തര ബോക്സോഫീസില്‍ 3.10 കോടിയാണ് പ്രഥമിക കണക്കുകള്‍ പ്രകാരം നേടിയത്. എന്നാല്‍ അന്തിമ കണക്കില്‍ ഇത് 4 കോടിക്ക് അടുത്ത് വരാം. ഇന്ത്യന്‍ ബോക്സോഫീസ് ട്രാക്കറായ സാക്നില്‍ക്.കോം കണക്ക് പ്രകാരം നേരിന് റിലീസ് ചെയ്ത് രണ്ടാം ഞായറാഴ്ച 52.64% ഒക്യൂപെന്‍സിയാണ് മലയാളം ഷോയ്ക്ക് ലഭിച്ചത്. ഇത് വലിയൊരു തുകയിലേക്കാണ് പ്രൊജക്ട് ചെയ്യുന്നത്. ക്രിസ്മസ് ദിവസം നേടിയ 3.9 കോടിയാണ് ആഭ്യന്തര ബോക്സോഫീസില്‍ നേരിന്‍റെ കൂടിയ കളക്ഷന്‍.

കുടുംബ പ്രേക്ഷകരെ ആകർഷിക്കുന്ന ചിത്രമാണ് സ്പെഷ്യൽ പ്രോസിക്യൂട്ടറായി മോഹൻലാൽ എത്തുന്ന നേര്. അഡ്വക്കേറ്റ് വിജയമോഹനായി മിന്നും പ്രകടനമാണ് മോഹൻലാൽ കാഴ്ചവെച്ചിരിക്കുന്നത്. കാലങ്ങൾക്ക് ശേഷം വക്കീൽ കുപ്പായമണിയുന്ന വ്യക്തിയുടെ മാനസികാവസ്ഥയും ചിത്രം ചർച്ച ചെയ്യുന്നുണ്ട്. ചിത്രത്തിൽ ഓരോ കഥാപാത്രങ്ങളും ഒന്നിനൊന്ന് മികവുറ്റതാണെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.