രാത്രിയുടെ മറവിൽ ക്രൂരത ; 3 വയസുകാരിയോട് ലൈം​ഗികാതിക്രമം നടത്തിയ പ്രതി കന്തസ്വാമി റിമാൻഡിൽ

നാടോടികളായ കല്ലുകൊത്ത് തൊഴിലാളികളുടെ മകളേയാണ് കന്തസ്വാമി കടത്തിണ്ണയിൽ നിന്ന് എടുത്തുകൊണ്ടുപോയി പീഡിപ്പിച്ചത്.

0
204

പാലക്കാട് : മാതാപിതാക്കൾക്കൊപ്പം ഉറങ്ങിക്കിടന്ന മൂന്ന് വയസ്സുള്ള കുഞ്ഞിനെ എടുത്തുകൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതിയായ 77കാരൻ കന്തസ്വാമിയെ റിമാന്റ് ചെയ്തു. പ്രതിയെ കസ്റ്റഡിയിൽ ലഭിക്കുന്നതിനായുളള അപേക്ഷ അന്വേഷണസംഘം കോടതിയിൽ സമർപ്പിച്ചു. നാടോടികളായ കല്ലുകൊത്ത് തൊഴിലാളികളുടെ മകളേയാണ് കന്തസ്വാമി കടത്തിണ്ണയിൽ നിന്ന് എടുത്തുകൊണ്ടുപോയി പീഡിപ്പിച്ചത്.

പാലക്കാട് കൊഴിഞ്ഞാമ്പാറ നടുപ്പുണിയിൽ ‌കഴിഞ്ഞ ദിവസം പുലർച്ചെയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. ഈ അടുത്ത കാലത്താണ് നാട്ടിലേക്ക് മടങ്ങിയെത്തിയ പ്രതി കുട്ടിയുടെ രക്ഷിതാക്കളുമായി സൗഹൃദം സ്ഥാപിക്കാൻ ശ്രമിച്ചിരുന്നു, കുട്ടിയോട് വാത്സല്യത്തോടെ പെരുമാറുകയും ചെയ്തു.

ജില്ലാ പൊലീസ് മേധാവിയുടെ മേൽനോട്ടത്തിൽ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. സംഭവത്തിൽ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയ പൊലീസ് ഇന്നലെ വൈകീട്ടോടെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു, വിശദമായ ചോദ്യം ചെയ്യലും തെളിവെടുപ്പും അനിവാര്യമായതിനാൽ പൊലീസ് കോടതിയിൽ പ്രതിയുടെ കസ്റ്റഡി അക്ഷേ നൽകിയിട്ടുണ്ട്.