ക്രിസ്മസ് ആഘോഷം പൊടിപൊടിച്ചു ; ബെവ്‌കോയില്‍ വിറ്റത് 154.77 കോടിയുടെ മദ്യം, ഏറ്റവും കൂടുതൽ വിൽപന ചാലക്കുടി ഔട്ട്ലെറ്റിൽ

ക്രിസ്മസ് തലേന്നായ ഞായറാഴ്ച ഔട്ട്‌ലെറ്റ് വഴി മാത്രം 70.73 കോടി രൂപയുടെ മദ്യവില്‍പ്പന നടന്നു.

0
126

ക്രിസ്മസ് പ്രമാണിച്ച് സംസ്ഥാനത്ത് റെക്കോർഡ് മദ്യവിൽപ്പന. 3 ദിവസം കൊണ്ട് 154.77 കോടി രൂപയുടെ മദ്യമാണ് ബെവ്‌കോ വഴി വിറ്റത്. വെയർ ഹൗസ് വിൽപ്പന ഉൾപ്പെടെ മൊത്തം 230. 47 കോടി രൂപയുടെ മാത്രമാണ് സംസ്ഥാനത്ത് വിറ്റത്. ചാലക്കുടി ഔട്ട്ലെറ്റിലാണ് ഏറ്റവും കൂടുതൽ വിൽപന നടന്നിരിക്കുന്നത്. ക്രിസ്മസ് തലേന്നായ ഞായറാഴ്ച ഔട്ട്‌ലെറ്റ് വഴി മാത്രം 70.73 കോടി രൂപയുടെ മദ്യവില്‍പ്പന നടന്നു. കഴിഞ്ഞവർഷം ഇത് 69.55 കോടി രൂപയുടെ മദ്യവിൽപനയാണ് നടന്നത്.

ഡിസംബര്‍ 22, 23 തീയതികളിൽ 84.04 കോടിരൂപയുടെ മദ്യമാണ് വിറ്റത്. അതേസമയം, കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 22 ന് 65.39 കോടി രൂപയുടെ മദ്യവും, 23 ന് 75.41 കോടി രൂപ മദ്യവില്‍പ്പനയാണ് നടന്നത്. ചങ്ങനാശ്ശേരി ബെവ്‌കോ ഔട്ട്‌ലെറ്റാണ് മദ്യവില്‍പ്പനയില്‍ രണ്ടാം സ്ഥാനത്തെത്തിയത്. മൂന്നാം സ്ഥാനം ഇരിങ്ങാലക്കുട ഒട്ട്‌ലെറ്റിനാണ്