പടിക്കെട്ടിൽ നിന്നും തെന്നി ക്ഷേത്രക്കുളത്തിൽ വീണു ; പതിനേഴുകാരന് ദാരുണാന്ത്യം

ക്ഷേത്രക്കുളത്തിന്റെ പടിക്കെട്ടിൽ നിന്നിരുന്ന സിദ്ധാർത്ഥ് കാൽവഴുതി കുളത്തിലേക്ക് വീഴുകയായിരുന്നു.

0
145

തൃശ്ശൂർ : ക്ഷേത്രക്കുളത്തിൽ വീണ് പതിനേഴുകാരൻ മുങ്ങി മരിച്ചു. അയ്യന്തോൾ തൃക്കുമാരക്കുടം ക്ഷേത്ര കുളത്തിലാണ് അപകടം നടന്നത്. കാനാട്ടുക്കര ശാന്തിനഗർ താമസിക്കുന്ന വല്ലച്ചിറ വീട്ടിൽ സുരേന്ദ്രൻ മകൻ സിദ്ധാർത്ഥ് ആണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ മൂന്നുമണിയോടെയാണ് അപകടം നടന്നത്.

ക്ഷേത്രക്കുളത്തിന്റെ പടിക്കെട്ടിൽ നിന്നിരുന്ന സിദ്ധാർത്ഥ് കാൽവഴുതി കുളത്തിലേക്ക് വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ സിദ്ധാർത്ഥിനെ രക്ഷിക്കുന്നതിനായി കുളത്തിലേക്ക് ചാടിയെങ്കിലും രക്ഷിക്കാനായില്ല. ചളിയും പുല്ലും നിറഞ്ഞ കുളമായതിനാൽ രക്ഷാപ്രവർത്തനം ദുസ്സഹമായിരുന്നു. വിവരമറിയിച്ചതിനെ തുടർന്ന് തൃശ്ശൂരിൽ നിന്നും ഫയർഫോഴ്സ് സംഘം എത്തി രാവിലെ എട്ടരയോടെയാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹം അത്താണി മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി.