തൊഴിലാളികളുടെ മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് അപകടം ; രണ്ട്പേരിൽ ഒരാളെ രക്ഷപെടുത്തി, മറ്റൊരാൾ ഇപ്പോഴും മണ്ണിനിടയിൽ

ഡ്രെയിനേജ് കുഴിയെടുക്കുന്നതിനിടെയാണ് രണ്ട് തൊഴിലാളികളുടെ മുകളിലേക്ക് മണ്ണിടിഞ്ഞ് വീണത്

0
155

തിരുവനന്തപുരം: ശ്രീകാര്യത്ത് തൊഴിലാളികളുടെ മുകളിലേക്ക് മണ്ണിടിഞ്ഞ് വീണു. ഡ്രെയിനേജ് കുഴിയെടുക്കുന്നതിനിടെയാണ് രണ്ട് തൊഴിലാളികളുടെ മുകളിലേക്ക് മണ്ണിടിഞ്ഞ് വീണത്. അപകടത്തിൽപെട്ട ഒരാളെ പുറത്തെടുത്തു. ഇയാളുടെ ആരോ​ഗ്യനില ​ഗുരുതരമാണെന്ന് പൊലീസ് അറിയിച്ചു. ഒരാൾ ഇപ്പോഴും മണ്ണിനിടയിൽ കുടുങ്ങിക്കിടക്കുകയാണ്.

ബീഹാർ സ്വദേശി ദീപക്കിനെ രക്ഷപ്പെട്ടുത്താനുള്ള ശ്രമമാണ് നടക്കുന്നത്. ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.