ശബരിമലയിൽ തീർത്ഥാടക പ്രവാഹം ; വെർച്വൽ ക്യൂവഴി ബുക്ക് ചെയ്തത് തൊണ്ണൂറായിരം പേര്

ചൊവ്വാഴ്ച രാത്രി നട അടയ്ക്കുമ്പോൾ പതിനെട്ടാംപടി കയറാനുള്ള ക്യു ശബരിപീഠം വരെയുണ്ടായിരുന്നു.

0
74

തുടർച്ചയായ മൂന്നാം ദിവസവും ശബരിമലയിൽ തീർത്ഥാടക തിരക്ക് ഏറുകയാണ്. ഇന്ന് വെർച്വൽ ക്യൂവഴി ബുക്ക് ചെയ്തിരിക്കുന്നത് തൊണ്ണൂറായിരം പേരാണ്. കഴിഞ്ഞ ദിവസം വെർച്വൽക്യു ബുക്കിങ് എൺപതിനായിരത്തിൽ താഴെ മാത്രമായിരുന്നു. ചൊവ്വാഴ്ച രാത്രി നട അടയ്ക്കുമ്പോൾ പതിനെട്ടാംപടി കയറാനുള്ള ക്യു ശബരിപീഠം വരെയുണ്ടായിരുന്നു.

പതിനെട്ടാംപടി കയറാൻ 16 മണിക്കൂർ വരെ തീർത്ഥാടകർ കാത്തു നിന്നിരുന്നു. ഇതിനു പുറമേ പമ്പയിൽ തടഞ്ഞു നിർത്തിയവർ, വഴികളിൽ വാഹനങ്ങൾ പിടിച്ചിട്ടതു മൂലം കുടുങ്ങിയവർ തുടങ്ങി എല്ലാവരും ഇന്നലെ പുലർച്ചെ ദർശനത്തിനെത്തി. കൂടാതെ ഇന്നലെ ബുക്ക് ചെയ്തവരും വന്നു. ഇതാണു തിരക്ക് ക്രമാതീതമായി വർധിക്കാൻ കാരണം.