വിധേയൻ്റെ തട്ട് താണ് തന്നെ; മേളയെ ആവേശത്തിലാഴ്ത്തി ചിത്രം

ചിത്രത്തിന്റെ റീമാസ്റ്റര്‍ ചെയ്ത പതിപ്പാണ് ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ചത്. മികച്ച പതിപ്പ് തിയേറ്ററില്‍ കാണാനായതിന്റെ ആവേശമാണ് ഡെലിഗേറ്റുകള്‍ക്ക്. ജെ സി ഡാനിയേല്‍ അവാര്‍ഡ് ജേതാവ് കെ രവീന്ദ്രനാഥന്‍ നായര്‍ നിര്‍മിച്ച 'വിധേയന്‍' മേളയിലെ ഹോമേജ് വിഭാഗത്തിലാണ് പ്രദര്‍ശിപ്പിച്ചത്.

0
357

മമ്മൂട്ടിയിലെ നടനിലെ രാഗിമിനുക്കിയ മലയാള സിനിമയിലെ അവിസ്മരണീയ എടുകളിലാണ് വിധേയൻ എന്ന ചിത്രം അടയാളപ്പെടുത്തിയിട്ടുള്ളത്. അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത ചിത്രം സമകാലികമാകുമ്പോൾ ചലച്ചിത്ര മേളയുടെ മുഖ്യ ആകർഷണീയതകൂടിയാകുന്നു. 29 വർഷം മുൻപ് പുറത്തിറങ്ങിയ ചിത്രത്തിന് വലിയ പ്രതികരണങ്ങളാണ് ലഭിക്കുന്നത്.

ചിത്രത്തിന്റെ റീമാസ്റ്റര്‍ ചെയ്ത പതിപ്പാണ് ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ചത്. മികച്ച പതിപ്പ് തിയേറ്ററില്‍ കാണാനായതിന്റെ ആവേശമാണ് ഡെലിഗേറ്റുകള്‍ക്ക്. എന്നാല്‍, ചിത്രത്തിന് സബ്‌ടൈറ്റില്‍ ഇല്ലായിരുന്നത് ഒരു പോരായ്മയായയും ചൂണ്ടിക്കാട്ടി. വിദേശ പൗരന്‍മാര്‍ ഉള്‍പ്പെടെ എത്തിയിരുന്നു. അവര്‍ക്ക് സിനിമ കൃത്യമായി മനസ്സിലാക്കാന്‍ സബ്ടൈറ്റില്‍ കൂടിയേ തീരൂ. അക്കാര്യത്തില്‍ ഇനിയെങ്കിലും സംഘാടകര്‍ ശ്രദ്ധ പുലര്‍ത്തണമെന്ന് കോഴിക്കോട് സ്വദേശി കൃഷ്ണ ഗോവിന്ദ് ആവശ്യപ്പെട്ടു.

സക്കറിയയുടെ ‘ഭാസ്‌കര പട്ടേലരും എന്റെ ജീവിതവും’ എന്ന നോവലിനെ അടിസ്ഥാനമാക്കി അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത വിധേയന്‍ 1993-ലെ കേരള സര്‍ക്കാരിന്റെ മികച്ച നടനും ചിത്രത്തിനും സംവിധായകനും ഉള്‍പ്പെടെ അഞ്ച് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയിരുന്നു. ചിത്രത്തിലെ അഭിനയത്തിന് 1994-ല്‍ മികച്ച നടനുള്ള ദേശീയപുരസ്‌കാരവും മമ്മൂട്ടിയെ തേടിയെത്തി. ജെ സി ഡാനിയേല്‍ അവാര്‍ഡ് ജേതാവ് കെ രവീന്ദ്രനാഥന്‍ നായര്‍ നിര്‍മിച്ച ‘വിധേയന്‍’ മേളയിലെ ഹോമേജ് വിഭാഗത്തിലാണ് പ്രദര്‍ശിപ്പിച്ചത്.