ഗവര്‍ണര്‍ക്ക് താക്കീതുമായി എസ്എഫ്‌ഐ; നിലപാട് തുടര്‍ന്നാല്‍ ഗവര്‍ണറെ കോളേജുകളില്‍ തടയും

പഠിപ്പു മുടക്കിയ വിദ്യാര്‍ഥികള്‍ രാജ്ഭവനിലേക്കും, വിവിധ കേന്ദ്രസര്‍ക്കാര്‍ ഓഫീസുകളിലേക്ക് മാര്‍ച്ച് നടത്തി.

0
921

വിദ്യാഭ്യാസമേഖലയെ കാവിവല്‍ക്കരിക്കാനുള്ള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നീക്കത്തിനെതിരെ താക്കീതുമായി എസ്എഫ്‌ഐ. നിലപാട് തുടര്‍ന്നാല്‍ ഗവര്‍ണറെ കോളേജുകളില്‍ തടയുമെന്ന് സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ മുന്നറിയിപ്പ് നൽകി. ഉന്നത വിദ്യാഭ്യാസ മേഖലയെ തകര്‍ക്കാനുള്ള ഗവര്‍ണറുടെ നടപടികളില്‍ കഴിഞ്ഞ ദിവസം എസ്എഫ്‌ഐ സംസ്ഥാന വ്യാപക സമരം സംഘടിപ്പിച്ചിരുന്നു. സംസ്ഥാന വ്യാപക പഠിപ്പു മുടക്ക് നടത്തി എസ്എഫ്‌ഐ രാജ്ഭവന്‍ വളഞ്ഞു. പഠിപ്പു മുടക്കിയ വിദ്യാര്‍ഥികള്‍ രാജ്ഭവനിലേക്കും, വിവിധ കേന്ദ്രസര്‍ക്കാര്‍ ഓഫീസുകളിലേക്ക് മാര്‍ച്ച് നടത്തി.

രാജഭവനിലേക്ക് നടത്തിയ മാര്‍ച്ച് പൊലീസ് ബാരിക്കേഡ് വച്ച് തടയാന്‍ ശ്രമിച്ചെങ്കിലും, വിദ്യാര്‍ഥികള്‍ ബാരിക്കേട് മറികടന്ന് ഭവന് മുന്നിലെത്തി.
മണിക്കൂറുകളോളം മുദ്രാവാഖ്യം വിളിച്ചായിരുന്നു പ്രതിഷേധം. തുടര്‍ന്ന് നേതാക്കളെയും പ്രവര്‍ത്തകരെയും പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. കാവല്‍ക്കരണം തുടര്‍ന്നാല്‍ ഗവര്‍ണറെ എസ്എഫ്‌ഐ സ്ഥാപനങ്ങളില്‍ തടയുമെന്ന് പി എം ആര്‍ഷോ വ്യക്തമാക്കി. അതേസമയം കോഴിക്കോട് കണ്ണൂര്‍ എന്നിവിടങ്ങളില്‍ നടന്ന പ്രതിഷേധ മാര്‍ച്ചിലും സംഘര്‍ഷം ഉണ്ടായി. എസ്എഫ്‌ഐ പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ വിവിധ സ്ഥലങ്ങളില്‍ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ഗവര്‍ണര്‍ നിലപാട് തുടര്‍ന്നാല്‍ പ്രതിഷേധം ശക്തമാക്കനാണ് എസ്എഫ്‌ഐയുടെ തീരുമാനം. ഇന്ന് ഉന്നത വിദ്യാഭ്യാസ സംരക്ഷണദിനമായി എസ്എഫ്‌ഐ ആചരിക്കും.