കൊല്ലം പുനലൂരിൽ വാഹനാപകടം; മുൻ കായിക താരം അന്തരിച്ചു

ദേശീയപാതയിൽ ഉണ്ടായ വാഹനാപകടത്തിൽ തൊളിക്കോട് സ്വദേശി ഓംകാർ നാഥ് ആണ് അന്തരിച്ചത്. ദേശീയ മെഡൽ ജേതാവും എംഎ കോളേജ് മുൻ കായികതാരവുമാണ് ഓംകാർ നാഥ്.

0
136

കൊല്ലം: കൊല്ലം പുനലൂരിൽ ദേശീയപാതയിൽ ഉണ്ടായ വാഹനാപകടത്തിൽ മുൻ കായിക താരം അന്തരിച്ചു. തൊളിക്കോട് സ്വദേശി ഓംകാർ നാഥ് (25) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി 12 നായിരുന്നു അപകടം നടന്നത് കൊല്ലം -തിരുമംഗലം ദേശീയപാതയിൽ പുനലൂർ വാളക്കോട് പള്ളിക്ക് സമീപം നിയന്ത്രണം വിട്ട ബൈക്ക് മരത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഇതിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

അതേസമയം, അപകടം നടക്കുന്ന സമയത്ത് കൂടെയുണ്ടായിരുന്ന സുഹൃത്തിനെ ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇയാൾ അപകടനില തരണം ചെയ്തതായി പൊലീസ് അറിയിച്ചിട്ടുണ്ട് . ദേശീയ മെഡൽ ജേതാവും എംഎ കോളേജ് മുൻ കായികതാരവുമാണ് ഓംകാർ നാഥ്. തിരുവനന്തപുരം എസ്എപി ക്യാമ്പിലെ ഹവിൽദാറാണ് ഓംകാർനാഥ്.