നവകേരള സദസിൽ നിവേദനം; മണിക്കൂറുകൾക്കുള്ളിൽ ഒന്‍പത് വയസുകാരന്റെ ശസ്ത്രക്രിയയ്ക്ക് നടപടി

12 ലക്ഷം രൂപയോളം ചെലവു വരുന്ന രണ്ട് ഹൃദയ ശസ്ത്രക്രിയകള്‍ക്കാണ് മണിക്കൂറുകള്‍ക്കുള്ളില്‍ സൗകര്യമൊരുക്കിയത്

0
4127

മലപ്പുറം:നവകേരള സദസില്‍ നിവേദനം ലഭിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ ഒന്‍പത് വയസുകാരന് ആവശ്യമായ ശസ്ത്രക്രിയയ്ക്ക് സൗകര്യമൊരുക്കി. മന്ത്രി പി പ്രസാദ് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത് . 12 ലക്ഷം രൂപയോളം ചെലവു വരുന്ന രണ്ട് ഹൃദയ ശസ്ത്രക്രിയകള്‍ക്കാണ് മണിക്കൂറുകള്‍ക്കുള്ളില്‍ സൗകര്യമൊരുക്കിയതെന്നാണ് മന്ത്രി പ്രസാദ് അറിയിച്ചത്. തിരൂരിലെ നവകേരള സദസിലെത്തിയ ആസിഫയുടെ ആവശ്യം മകന്‍ മുഹമ്മദ് അഷ്മിലിന്റെ ഏറെ ചിലവ് വരുന്ന ഹൃദയശസ്ത്രക്രിയക്ക് സര്‍ക്കാര്‍ സഹായിക്കണമെന്നായിരുന്നു. ഇതിനാണ് മണിക്കൂറുകൾക്കുള്ളിൽ ഇപ്പോൾ പരിഹാരമായത്.

മന്ത്രി വീണ ജോര്‍ജ് അവിടെ നിന്നുതന്നെ ‘ഹൃദ്യം’ പദ്ധതിയുടെ കോ-ഓര്‍ഡിനേറ്ററുമായി സംസാരിക്കുകയും ഹൃദ്യം പദ്ധതിക്കൊപ്പം ആരോഗ്യകിരണം പദ്ധതിയില്‍ക്കൂടി ഉള്‍പ്പെടുത്തി ശസ്ത്രക്രിയകള്‍ നടത്താന്‍ നിര്‍ദേശിക്കുകയും ചെയ്യുകയായിരകുന്നുവെന്നും മന്ത്രി പി രാജീവ് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

മന്ത്രി പ്രസാദിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

12 ലക്ഷം രൂപയോളം ചെലവുവരുന്ന രണ്ട് ഹൃദയ ശസ്ത്രക്രിയകള്‍ക്കായി മണിക്കൂറുകള്‍ക്കുള്ളില്‍ സൗകര്യമൊരുക്കി നവകേരള സദസ്.
തിരൂരിലെ നവകേരള സദസിലെത്തിയ ആസിഫയുടെ ആവശ്യം മകന്‍ മുഹമ്മദ് അഷ്മിലിന്റെ ഏറെ ചിലവ് വരുന്ന ഹൃദയശസ്ത്രക്രിയക്ക് സര്‍ക്കാര്‍ സഹായിക്കണമെന്നായിരുന്നു.കൗണ്ടറില്‍ നിവേദനം നല്‍കിയതിനൊപ്പം ആരോഗ്യമന്ത്രിയെ നേരില്‍ക്കണ്ടും കാര്യം അവതരിപ്പിച്ചു. മന്ത്രി വീണ ജോര്‍ജ് അവിടെ നിന്നുതന്നെ ‘ഹൃദ്യം’ പദ്ധതിയുടെ കോ-ഓര്‍ഡിനേറ്ററുമായി സംസാരിക്കുകയും ഹൃദ്യം പദ്ധതിക്കൊപ്പം ആരോഗ്യകിരണം പദ്ധതിയില്‍ക്കൂടി ഉള്‍പ്പെടുത്തി ശസ്ത്രക്രിയകള്‍ നടത്താന്‍ നിര്‍ദേശിക്കുകയും ചെയ്തു.ഇനി കടമ്പകളൊന്നുമില്ല. കേരളത്തിലെ രണ്ട് പ്രധാന ആശുപത്രികളിലൊന്നില്‍ വച്ച് അഷ്മിലിന്റെ ഹൃദയശസ്ത്രക്രിയ നടക്കും. നമുക്കാ കുട്ടിയേയും സാധാരണ ജീവിതത്തിലേക്ക് കൈപിടിച്ചു നടത്താം.