നവകേരള സദസ്: കോൺഗ്രസിനെതിരെ ലീഗ്, പ്രതിഷേധത്തിനില്ല, കോൺഗ്രസ് പ്രതിഷേധത്തെ പിന്തുണക്കില്ലെന്നും കുഞ്ഞാലിക്കുട്ടി

0
229

തിരുവനന്തപുരം: നവകേരള സദസിനെതിരായ കോൺഗ്രസ്‌ പ്രതിഷേധത്തെ തള്ളി മുസ്ലിം ലീഗ്. നവകേരള സദസിനെതിരായ പ്രതിഷേധത്തെ പിന്തുണകില്ല. സദസിനെതിരായ പ്രതിഷേധത്തിനില്ലന്നും പി കെ കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട്‌ പറഞ്ഞു. ഇതോടെ നവകേരള സദസ്സിനെ അലങ്കോലമാക്കുന്ന കോൺഗ്രസ് നിലപാടിന് കനത്ത തിരിച്ചടിയായി.

ബഹിഷ്‌കരണം മാത്രമാണ്‌ ലീഗിന്‌ ഉദ്ദേശമുള്ളുവെന്ന്‌ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. പരസ്യമായ പ്രതിഷേധ സമരങ്ങൾക്ക്‌ പങ്കെടുക്കില്ല. യുഡിഎഫ്‌ പ്രഖ്യാപിച്ച പരിപാടിയിലാണ്‌ ഊന്നൽ കൊടുക്കുന്നത്‌. മറ്റൊരു പ്രതിഷേധവും ആവശ്യമില്ല – കുഞ്ഞാലിക്കുട്ടി പറഞ്ഞു.