ഒമാൻ ദേശീയ ദിനത്തോടനബന്ധിച്ച് 166 തടവുകാർക്ക്​ മാപ്പ്​ നൽകി

0
153

ഒമാന്‍റെ 53ാം ദേശീയ ദിനാഘോഷത്തിന്‍റെ ഭാഗമായി നിരവധി തടവുകാർക്ക് സുൽത്താൻ ഹൈതം ബിൻ താരിഖ്​ മാപ്പ് നൽകി. വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ട പ്രവാസികൾ ഉൾപ്പെടെ 166 തടവുകാർക്കാണ്​ മാപ്പ്​ നൽകിയിരിക്കുന്നത്​. ദേശീയ ദിനാഘോഷത്തിന്‍റെ ഭാഗമായി കഴിഞ്ഞവർഷം 175 തടവുകാർക്കാണ്​ മാപ്പ്​ നൽകിയിരിയിരുന്നത്​. ഇതിൽ 65 വിദേശികൾ ഉ​ൾപ്പെട്ടിരുന്നു.

51ാം ദേശീയ ദിനത്തി​െൻറ ഭാഗമായി 252തടവുകാർക്കും സുൽത്താൻ മാപ്പ്​ നൽകിയിരിരുന്നു​. ഇതിൽ 84പേർ വിദേശികളായിരുന്നു. 50ാം ദേശീയ ദിനത്തി​െൻറ ഭാഗമായി 150 വിദേശികളുൾപ്പെടെ 390പേർക്കും മാപ്പ്​ നൽകിയിരുന്നു​.