ക്രിക്കറ്റ്‌ ആവേശത്തിനൊപ്പം കൂടാൻ നഗരസഭയും

0
1015

ഇന്ത്യ–-ഓസ്‌ട്രേലിയ ലോകകപ്പ് ക്രിക്കറ്റ് ഫൈനൽ മത്സരത്തിന്റെ ആവേശത്തിൽ ആരാധകർക്കൊപ്പം തിരുവനന്തപുരം നഗരസഭയും പങ്കുചേരുന്നു.

നഗരസഭയുടെ ശ്രീ ചിത്തിര തിരുനാൾ പാർക്കിൽ ലോകകപ്പ് ക്രിക്കറ്റിന്റെ ഫൈനൽ മത്സരം ഉച്ചക്ക് 1.30 മുതൽ ബിഗ് സ്ക്രീനിൽ (LED സ്ക്രീൻ) തത്സമയം പ്രദർശിപ്പിക്കുകയാണ്.

മത്സരം കാണാൻ ഏവരെയും സ്വാഗതം ചെയ്യുന്നതിനൊപ്പം ടീം ഇന്ത്യയ്ക്ക് വിജയാശംസകൾ നേരുന്നു