ഫേസ്ബുക്ക് പണിമുടക്കി; ലോകമെമ്പാടുമുള്ള ഉപയോക്താക്കൾ പ്രതിസന്ധിയിൽ

ഞായറാഴ്ച രാവിലെ മുതലാണ് ഫേസ്ബുക്ക് പണിമുടക്കിയത്.

0
254

വാഷിങ്ടൺ: സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഫേസ്ബുക്ക് പണിമുടക്കി. ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഉപയോക്താക്കൾ പ്രതിസന്ധിയിലായി. നിരവധി പേരാണ് #facebookdown എന്ന ഹാഷ്ടാഗോടെ ട്വിറ്ററിൽ ഇത് സംബന്ധിച്ച പോസ്റ്റിട്ടിരിക്കുന്നത്. ഒടുവിൽ രണ്ടര മണിക്കൂറിനുശേഷം പ്രതിസന്ധി താൽക്കാലികമായി പരിഹരിച്ചു. പ്രശ്നപരിഹാരമായെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ഇന്ത്യ അടക്കം പലയിടങ്ങളിലും പൂർണതോതിൽ ഫേസ്ബുക്കിന്റെ പ്രവർത്തനം തിരിച്ചുലഭ്യമായിട്ടില്ല.

ഞായറാഴ്ച രാവിലെ മുതലാണ് ഫേസ്ബുക്ക് പണിമുടക്കിയത്. പലരും കരുതിയത് തങ്ങളുടെ അക്കൗണ്ട് ഹാക്ക് ചെയ്തുവെന്നാണ്. മൊബൈൽ ഫോൺ വഴി ഫേസ്ബുക്ക് ഉപയോഗിക്കുന്നവരും ആശങ്കയിലായി. കഴിഞ്ഞ ഏതാനും മണിക്കൂറുകളായി ഫേസ്ബുക്കിൽ ‘ഇൻസഫിഷ്യന്റ് പെർമിഷൻ’ എന്ന കമാൻഡ് പോപ്പ് അപ്പ് ചെയ്യുന്നുണ്ടെങ്കിലും പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നതിൽ തടസമില്ലായിരുന്നു. എന്നാൽ നിലവിൽ ഫീഡ് തന്നെ ലഭ്യമാകാത്ത സ്ഥിതിയിലെത്തി കാര്യങ്ങളും. വിവിധ പേജുകളും കാണാൻ സാധിക്കില്ല. This page isn’t available at the mometn എന്ന സന്ദേശമാണ് സ്‌ക്രീനിൽ തെളിയുന്നത്.

ഫേസ്ബുക്കിന് തകരാർ സംഭവിച്ചതായി ഡൈൺ ഡിട്ടെക്ടറും സ്ഥിരീകരിച്ചിട്ടുണ്ട്. മൂന്ന് ആഴ്ച മുൻപും ഫേസ്ബുക്ക് പണിമുടക്കിയിരുന്നു. എന്നാൽ രണ്ട് മണിക്കൂറുകൾക്കകം തന്നെ അന്ന് മെറ്റ തകരാർ പരിഹരിച്ചു.

English Summary: Meta Platform’s Facebook App Down.