ഇല്ലാതാവുന്ന ഗാസ; കണ്ണീരുണങ്ങാതെ പലസ്തീൻ

ഗാസയിലെ വ്യോമാക്രമണത്തിൽ കൊല്ലപ്പെടുന്നവരിൽ 73 ശതമാനം പേരും സ്ത്രീകളും കുട്ടികളുമാണ്.

0
81

മനുഷ്യാവകാശ ലംഘനത്തിന്റെ ഏറ്റവും ഭീതിദമായ നാളുകളിലൂടെയാണ് ഗാസ കടന്നുപോകുന്നത്. നിസഹായരായ ഒരു കൂട്ടം ജനതക്കുമേൽ ഇസ്രായേൽ നടത്തുന്ന കടന്നാക്രമണം. ഓരോ മണിക്കൂറിലും ഗാസയ്ക്ക് മേൽ ഇസ്രയേൽ ബോംബർ വിമാനങ്ങൾ വർഷിക്കുന്നത് 42 ബോംബുകളാണെന്നാണ് കണക്ക്. ഓരോ മണിക്കൂറിലും 15 പേർ 365 ചതുരശ്ര കിലോമീറ്ററുള്ള ഈ മുനമ്പിൽ കൊല്ലപ്പെടുന്നു. ഓരോ പത്ത് മിനിട്ടിലും ഒരു കുട്ടി കൊല്ലപ്പെടുന്നു. കുരുന്നുകളുടെ ശവപ്പറമ്പായി ഗാസ മാറിക്കഴിഞ്ഞു. ആശുപത്രികളെപോലും ഇസ്രായേൽ സൈന്യം വെറുതെവിടുന്നില്ല. ഒറ്റക്കും തെറ്റക്കും അവർ ആക്രമണം തുടർന്നുകൊണ്ടേയിരിക്കുന്നു. കൈക്കുഞ്ഞുങ്ങളുമായി ചോരയൊലിപ്പിച്ച് ആശുപത്രികളിലേക്ക് ഓടിക്കയറുന്ന ഗാസയിലെ അമ്മമാർ ലോകത്തിന്റെയാകെ കണ്ണീർ കാഴ്ചയാകുന്നു.

വ്യോമാക്രമണത്തിൽ ഗാസയിൽ കൊല്ലപ്പെടുന്നവരിൽ 73 ശതമാനം പേരും സ്ത്രീകളും കുട്ടികളുമാണ് എന്നത് വിസ്മരിക്കാവുന്നതല്ല. 1948ൽ പലസ്‌തീൻ മണ്ണിൽ ഇസ്രയേൽ സ്ഥാപിക്കപ്പെട്ടതിനെതുടർന്ന്‌ പശ്ചിമേഷ്യയിൽ തുടങ്ങിയ യുദ്ധം ഒരു മാസം പിന്നിട്ടിരിക്കുന്നു. ഇതിനകം മരിച്ചുവീണത് 11000 കൂടുതൽപേർ. മരിച്ചവരിൽ 4500 ലേറെ കുട്ടികൾ. ഹമാസിനെ പൂർണമായി ഇല്ലാതാക്കുമെന്നു പ്രഖ്യാപിച്ച്‌ ബെഞ്ചമിൻ നെതന്യാഹുവിന്റെ ഇസ്രയേൽ നടത്തിവരുന്ന ആക്രമണം അനുദിനം ഭീകരസ്വഭാവം ആർജിക്കുന്നു. കണ്ണിൽ ചോരയില്ലാത്തവിധം ആശുപത്രികൾ ഒഴിയണമെന്ന് ആവശ്യപ്പെടുന്നു. പതിനായിരത്തിലേറെ പലസ്തീൻകാരെ ആട്ടിപ്പായിക്കുന്നു.

56 വർഷമായി അധിനിവേശ അതിക്രമങ്ങളാൽ വീർപ്പുമുട്ടുകയാണ്‌ പലസ്‌തീൻ ജനത. അദ്ദേഹം ഓർമിപ്പിച്ചു. 1967ൽ ഗാസയും വെസ്റ്റ്‌ ബാങ്കും ഇസ്രയേൽ പിടിച്ചെടുത്തതിനുശേഷമുള്ള കാലമാണ് ഐക്യരാഷ്‌ട്ര സംഘടന സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്‌ പറയുന്നത്‌. ക്രൈസ്‌തവ ഭൂരിപക്ഷ യൂറോപ്യൻ രാജ്യങ്ങളിൽ ഭീകര വംശഹത്യക്ക്‌ ഇരയായ ജൂതർക്ക്‌ രാജ്യത്തിനുവേണ്ടി 75 വർഷംമുമ്പ്‌ പലസ്‌തീൻ ഭൂമി വെട്ടിമുറിച്ച്‌ ഇസ്രയേൽ സ്ഥാപിച്ചതുമുതൽ പലസ്‌തീൻ ജനത അധിനിവേശത്തിലാണെന്ന യാഥാർഥ്യം ഇവിടെ ബോധപൂർവം മറച്ചുവെക്കുകയാണ്.

കഴിഞ്ഞ ദിവസവും ഗാസയിൽ നിരവധി വ്യോമാക്രമണം നടത്തിയതായി ഇസ്രയേൽ വ്യക്തമാക്കിയിട്ടുണ്ട്‌. ഏറ്റവുമൊടുവിൽ വെസ്റ്റ് ബാങ്കിലേക്കും ഇസ്രായേൽ കടന്നുകയറിയിരിക്കുന്നു. ഗാസയിലെ അൽശിഫ ആശുപത്രിക്ക് നേരെ അഞ്ചുതവണയാണ് ആക്രമണം നടത്തിയത്. 12 ആശുപത്രികളോട് ഒഴിഞ്ഞുപോകണമെന്നു ഇസ്രായേൽ ഇതിനകം ആവശ്യപ്പെട്ടിട്ടുണ്ട്. ഗാസയിലെ മറ്റു ഭാഗങ്ങളിലെ ജനങ്ങൾ ജീവൻ വേണമെങ്കിൽ തെക്കൻ ഗാസയിലേക്ക്‌ നീങ്ങാൻ നിർദേശിച്ചിട്ട്‌ അവിടെത്തന്നെ മിന്നലാക്രമണം നടത്തുകയാണ് ഇസ്രായേൽ ചെയ്യുന്നത്. ഇത്തരമൊരു കൊടും ക്രൂരത അരങ്ങേറിയിട്ടും ചെറുവിരലനക്കാനോ പ്രതിഷേധിക്കാനോ ലോകരാജ്യങ്ങൾ തയ്യാറാകുന്നില്ല എന്നതാണ് മറ്റൊരു ദുര്യോഗം.

ദുരിതമനുഭവിക്കുന്ന ഗാസയിലെ ജനങ്ങൾക്ക്‌ ജീവകാരുണ്യ സഹായവുമായി റാഫ അതിർത്തി കടക്കാൻ നൂറുകണക്കിന്‌ ട്രക്കുകളാണ്‌ ഈജിപ്‌തിൽ കാത്തുകിടക്കുന്നത്‌. ഇന്ധനം ഇല്ലാത്തതിനാൽ ഗാസയിൽ ജലശുദ്ധീകരണം നടക്കുന്നില്ല. വൈദ്യുതി ഇല്ലാത്തതിനാൽ ചികിത്സ കിട്ടാതെ ആശുപത്രികളിൽ രോഗികൾ മരിക്കുന്നു. മരുന്നും അത്യാവശ്യ സഹായങ്ങളുമായി എത്തുന്ന യു എൻ പോലുള്ള സംഘടനകളെയും ഇസ്രായേൽ തടയുന്നു. കരയും കടലും ആകാശവും വഴി ഒരു ജനത്തെയാകെ വീർപ്പ്മുട്ടിച്ചും പട്ടിണിക്കിട്ടും ഇല്ലാതാകാൻ ശ്രമിക്കുന്നു.

1947ൽ അന്നത്തെ (56 അംഗ)യുഎൻ പാസാക്കിയ വിഭജനപ്രമേയംമുതൽ പലസ്‌തീൻ ജനത നിരന്തരം ചതിക്കപ്പെട്ടതിന്റെ സാക്ഷ്യങ്ങൾ നിരവധിയാണ്‌. പാഴായ ഓസ്ലോ കരാറും (1993) പരാജയപ്പെട്ട ക്യാമ്പ്‌ ഡേവിഡ്‌ ഉച്ചകോടിയും (2000) മറ്റും പലസ്‌തീനിലെ മതനിരപേക്ഷശക്തികളെ ദുർബലപ്പെടുത്തിയപ്പോഴാണ്‌ ഇസ്രയേലി സഹായത്തോടെ ഹമാസ്‌ ശക്തിയാർജിച്ചത്‌. പിന്നീട്‌ ഹമാസിന്റെ പേരുപറഞ്ഞ്‌ പലസ്‌തീൻ ജനതയെ വേട്ടയാടുകയാണ്‌ ഇസ്രയേൽ. ഓരോ ദിവസവും ശരാശരി 338 പലസ്തീനികളാണ് ഇസ്രയേൽ ആക്രമണത്തിൽ ഗാസയിൽ കൊല്ലപ്പെടുന്നത്. ഓരോ മണിക്കൂറിലും ഗാസയ്ക്ക് മേൽ ഇസ്രയേൽ ബോംബർ വിമാനങ്ങൾ വർഷിക്കുന്നത് 42 ബോംബുകളാണെന്നാണ് കണക്ക്. ഓരോ മണിക്കൂറിലും 15 പേർ 365 ചതുരശ്ര കിലോമീറ്ററുള്ള ഈ മുനമ്പിൽ കൊല്ലപ്പെടുന്നു. ഓരോ പത്ത് മിനിട്ടിലും ഒരു കുട്ടി കൊല്ലപ്പെടുന്നു. കുരുന്നുകളുടെ ശവപ്പറമ്പായി ഗാസ മാറിക്കഴിഞ്ഞു. ആശുപത്രികളെപോലും ഇസ്രായേൽ സൈന്യം വെറുതെവിടുന്നില്ല. ഒറ്റക്കും തെറ്റക്കും അവർ ആക്രമണം തുടർന്നുകൊണ്ടേയിരിക്കുന്നു. വ്യോമാക്രമണത്തിൽ ഗാസയിൽ കൊല്ലപ്പെടുന്നവരിൽ 73 ശതമാനം പേരും സ്ത്രീകളും കുട്ടികളുമാണ്. ഒക്ടോബർ ഏഴിന് ശേഷം ഓരോ ദിവസവും ശരാശരി 140 കുട്ടികളാണ് ഗാസയിൽ കൊല്ലപ്പെട്ടത്.

English Summary: Gaza Israel Explainer.