കേരള ടൂറിസത്തിന് അന്തർ ദേശീയ പുരസ്‌കാരം

ടൂറിസം മേഖലയിൽ പ്രാദേശിക കരകൗശല ഉൽപ്പന്നങ്ങളും തനത് ഭക്ഷണവും ഉറപ്പാക്കുന്ന പ്രവർത്തനങ്ങൾക്കാണ് അവാർഡ്.

0
167

തിരുവനന്തപുരം: 2023 ലെ ഉത്തരവാദിത്ത ടൂറിസം ഗ്ലോബൽ അവാർഡ് കേരള ടൂറിസത്തിന്. ഉത്തവാദിത്ത ടൂറിസം മിഷൻ നടപ്പാക്കിയ പദ്ധതികളാണ് കേരളത്തെ അവാർഡിന് അർഹമാക്കിയത്. ടൂറിസം മേഖലയിൽ പ്രാദേശിക കരകൗശല ഉൽപ്പന്നങ്ങളും തനത് ഭക്ഷണവും ഉറപ്പാക്കുന്ന പ്രവർത്തനങ്ങൾക്കാണ് അവാർഡ്.

എത്‌നിക്ക് ക്യൂസീൻ , എക്‌സ്പീരിയൻഷ്യൽ ടൂറിസം പാക്കേജ് എന്നിവയിലൂടെ വൈവിധ്യമാർന്ന പദ്ധതികൾ കേരള ടൂറിസം നടപ്പാക്കി. റെസ്‌പോൺസിബിൾ ടൂറിസം ഗ്ലോബൽ അവാർഡ് കേരളത്തിന് ലഭിക്കുന്നത് തുടർച്ചയായ രണ്ടാം വർഷമാണ്. ഉത്തരവാദിത്ത ടൂറിസത്തിലെ കേരളീയ മാതൃകയ്ക്കുള്ള അംഗീകാരമാണിതെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. അന്തർദേശീയ തലത്തിൽ കേരളത്തിന്റെ ഖ്യാതി ഉയർത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

കൂടുതൽ അനുഭവേദ്യ ടൂറിസം പദ്ധതികൾ ആവിഷ്‌കരിക്കുമെന്നും ഉത്തരവാദിത്ത ടൂറിസം മിഷന് ഈ വർഷം ലഭിക്കുന്ന മൂന്നാമത്തെ അവാർഡാണെന്നും മന്ത്രി പറഞ്ഞു.