പേരാവൂരിൽ ഇടിമിന്നലേറ്റ് 3 പേർക്ക് പരിക്ക്; ഒരു വീട് ഭാഗികമായി തകർന്നു

0
367

പേരാവൂർ: പേരാവൂരിൽ ഇടിമിന്നലേറ്റ് മൂന്ന് പേർക്ക് പരിക്ക്. കണ്ണൂർ ജില്ലയിലെ പേരാവൂരിനടുത്ത് വെളളർവള്ളിയിലാണ് അപകടം. ഒരു വീട് ഭാഗികമായി തകർന്നു. വട്ടക്കരയിലെ കായലോടൻ മാധവി (55), വരിക്കേമാക്കൽ ബിൻസി സന്തോഷ് (30), സതി (43) എന്നിവർക്കാണ് പരിക്കേറ്റത്.

വട്ടക്കരയിലെ ചിറ്റേരി ചന്ദ്രികയുടെ വീടാണ് ഭാഗികമായി തകർന്നത്. വീട്ടിൽ കുടുംബശ്രീ യോഗം നടന്നു കൊണ്ടിരിക്കെയായിരുന്നു അപകടം.