വീണ്ടും കിംഗ് കോലി ; ന്യൂസീലൻഡിനെ വീഴ്ത്തി ഇന്ത്യയ്ക്ക് അഞ്ചാം ജയം

0
1151

ലോകകപ്പിൽ ന്യൂസീലൻഡിനെതിരെ ഇന്ത്യക്ക് തകർപ്പൻ ജയം. 4 വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്. ന്യൂസീലൻഡ് മുന്നോട്ടുവച്ച 274 റൺസ് വിജയലക്ഷ്യം ഓവറിൽ വിക്കറ്റ് നഷ്ടപ്പെടുത്തി ഇന്ത്യ മറികടന്നു. 95 റൺസ് നേടിയ വിരാട് കോലിയാണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. ന്യൂസീലൻഡിനായി ലോക്കി ഫെർഗൂസൻ 2 വിക്കറ്റ് വീഴ്ത്തി. ജയത്തോടെ ഇന്ത്യ അഞ്ച് മത്സരങ്ങളിലും വിജയിച്ച് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി. ലോകകപ്പുകളിൽ ന്യൂസീലൻഡിനെതിരെ ഇന്ത്യയുടെ രണ്ടാം വിജയം മാത്രമാണിത്.

274 റൺസ് പിന്തുടർന്നിറങ്ങിയ ഇന്ത്യക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. ആക്രമിച്ചുകളിച്ച രോഹിത് ശർമയും ശുഭ്മൻ ഗില്ലും ചേർന്ന് ആദ്യ വിക്കറ്റിൽ 71 റൺസ് കൂട്ടിച്ചേർത്തു. മൂന്നാം നമ്പരിലെത്തിയ കോലി സാവധാനമാണ് തുടങ്ങിയത്. സെഞ്ചുറിക്കുള്ള ശ്രമത്തിനിടെ കോലി മാറ്റ് ഹെന്രിക്ക് വിക്കറ്റ് സമ്മാനിച്ചുമടങ്ങുകയായിരുന്നു. വിജയത്തിന് വെറും അഞ്ച് റൺസ് അകലെയാണ് കോലി 95 (104) പുറത്തായത്. അതേ ഓവറിലെ അവസാന പന്തിൽ ബൗണ്ടറി നേടി ജഡേജ ഇന്ത്യക്ക് ജയം സമ്മാനിച്ചു. ജഡേജ (39) നോട്ടൗട്ടാണ്.

ആദ്യം ബാറ്റ് ചെയ്ത ന്യൂസീലൻഡ് നിശ്ചിത 50 ഓവറിൽ 273 റൺസിന് ഓൾ ഔട്ടായി. റൺസ് 130 റൺസ് നേടിയ ഡാരിൽ മിച്ചലാണ് ന്യൂസീലൻഡിൻ്റെ ടോപ്പ് സ്കോറർ. രചിൻ രവീന്ദ്ര 75 റൺസ് നേടി പുറത്തായി. ഇന്ത്യക്കായി മുഹമ്മദ് ഷമി 5 വിക്കറ്റ് വീഴ്ത്തി. അവസാന ഓവറുകളിൽ ഇന്ത്യൻ ബൗളർമാരുടെ തകർപ്പൻ ബൗളിംഗാണ് ന്യൂസീലൻഡിനെ 300 കടക്കാതെ തടഞ്ഞത്.