വധൂ വരൻമാരെ സ്വീകരിക്കുന്നതിനിടെ പടക്കം പൊട്ടിച്ചു; കടന്നൽക്കൂട് ഇളകി; നിരവധി പേർക്ക് കുത്തേറ്റു

0
345

കണ്ണൂർ: മരക്കാർകണ്ടിയിൽ 40ഓളം പേർക്ക് കടന്നൽ കുത്തേറ്റു. എൻഎൻഎം ഓഡിറ്റോറിയത്തിൽ വിവാഹ ചടങ്ങിനെത്തിയവർക്കാണ് കടന്നൽ കുത്തേറ്റത്. കുത്തേറ്റവർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.
ഐക്കര സ്വദേശിയുടെ വിവാഹസൽക്കരാത്തിനിടെയാണ് അപകടമുണ്ടായത്.

ഓഡിറ്റോറിയത്തിന്‍റെ ഒരു വശത്തായി ഉണ്ടായിരുന്ന കടന്നൽക്കൂട് ഇളകിയാണ് അപകടം സംഭവിച്ചത്. വധൂ വരൻമാരെ ഓഡിറ്റോറിയത്തിലേക്ക് സ്വീകരിക്കുന്നതിനിടെ പടക്കംപൊട്ടിച്ചപ്പോഴാണ് സംഭവം.