ചാണകത്തിൽ കുളിക്കുന്നവരുടെ പിന്തുണ വേണ്ട; ഹിന്ദുത്വവാദികളോട് ഇസ്രയേലി അക്കൗണ്ടുകൾ

മൂത്രം കുടിക്കുകയും ചാണകത്തിൽ കുളിക്കുകയും ചെയ്യുന്നവരുടെ പിന്തുണ ആവശ്യമില്ലെന്ന് ഇസ്രയേലികൾ...

0
332

ന്യൂഡൽഹി: ഇസ്രയേൽ-​ഹമാസ് യുദ്ധം ആരംഭിച്ചതു മുതൽ ഇസ്രയേലിന് പിന്തുണയുമായി സംഘപരിവാർ അനുകൂലികൾ സമൂഹമാധ്യമങ്ങളിൽ സജീവമാണ്. എന്നാൽ ഇക്കൂട്ടരെ ഇസ്രയേലികൾ അവജ്ഞയോടെയാണ് കാണുന്നതെന്ന് വ്യക്തമാക്കുന്ന കമന്റുകൾ വൈറലായിരിക്കുകയാണ്.

യുദ്ധം ആരംഭിച്ചതിനു പിന്നാലെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ എക്സ് അക്കൗണ്ടിലെ പോസ്റ്റുകളിൽ സംഘപരിവാർ അനുകൂലികൾ പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ഹിന്ദിയിൽ കമന്റുകൾ രേഖപ്പെടുത്തുന്നുണ്ട്. എന്നാൽ ഇസ്രയേലിൽ നിന്നുള്ള അക്കൗണ്ടുകൾ നെതന്യാഹുവിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ട് ഹീബ്രുവിൽ കമന്റ് ചെയ്യുകയാണ്. ഇതിനിടെയാണ് സംഘപരിവാർ അനുകൂലിയുടെ വായടപ്പിച്ചുകൊണ്ട് ഇസ്രയേലുകാരൻ മറുപടി പറഞ്ഞിരിക്കുന്നത്. ‌‌

ഇന്ത്യയുടെ പിന്തുണ ഇസ്രയേലിനുണ്ടെന്ന് അർജുൻ രാജ്പുത് എന്നയാൾ കമന്റ് ചെയ്തപ്പോൾ, ഞങ്ങൾ ഇസ്രയേലികൾക്ക് മൂത്രം കുടിക്കുകയും ചാണകത്തിൽ കുളിക്കുകയും ചെയ്യുന്നവരുടെ പിന്തുണ ഞങ്ങൾക്ക് ആവശ്യമില്ല. ഞങ്ങളുടെ രാജ്യത്തിന്റെ പതാകയോടൊപ്പം നിങ്ങളുടെ പതാകവെച്ച് ശോഭ കെടുത്തരുത്. എന്നാണ് ഇസ്രയേലി അക്കൗണ്ടിന്റെ പ്രതികരണം.

ഇതിനിടെ ഏപ്രിൽ മാസം ഇസ്രയേലി യൂട്യൂബർ ഹനാന്യ നഫ്താലി സംഘപരിവാർ അനുകൂലിക്ക് നൽകിയ മറുപടിയും വൈറലാകുന്നുണ്ട്. ഇസ്രയേലിന്റെ 75-ാം സ്വാതന്ത്ര്യ ദിനത്തിൽ ആശംസ നേർന്നുകൊണ്ട് ഞങ്ങളുടെ സഹോദര രാജ്യമായ ഇസ്രയേലിന് സ്വാതന്ത്ര്യദിനാശംസകൾ എന്ന് കമന്റ് ചെയ്ത വിനീത് സിങ് എന്നയാൾക്കാണ് ചുട്ട മറുപടി ലഭിച്ചത്.

‘അല്ല, നമ്മൾ സഹോദരന്മാരല്ല. നമ്മൾ വ്യത്യസ്ത ജനതയാണ്. യൂറോപ്പിലെ രാജ്യങ്ങളെ പോലെയാണ് ഇസ്രഈൽ. എന്നാൽ ഇന്ത്യയോ ചാണകത്തിൽ മുങ്ങുന്നു.’ എന്നായിരുന്നു ഹനാന്യയുടെ മറുപടി.