റീല്‍ എടുക്കാന്‍ റെയിൽവേ ട്രാക്കിൽ; ട്രെയിനിടിച്ച് 14കാരന് ദാരുണാന്ത്യം; വീഡിയോ

0
3397

റെയില്‍വേ ട്രാക്കിന് സമീപം കൂട്ടുകാര്‍ക്കൊപ്പം റീല്‍ ചിത്രീകരിക്കാന്‍ ശ്രമിക്കുന്നതിനിടെ ട്രെയിന്‍ ഇടിച്ച് 14കാരന് ദാരുണാന്ത്യം. ട്രെയിന്‍ വരുന്നത് ശ്രദ്ധിക്കാതെ ട്രാക്കിന് തൊട്ടരിലേക്ക് പോയി വീഡിയോ ചിത്രീകരിക്കാന്‍ ശ്രമിക്കുമ്പോഴാണ് അപകടം സംഭവിച്ചത്.

14കാരനായ ഫര്‍മാന്‍ എക്സ്പ്രസ് ട്രെയിന്‍ ഇടിച്ചാണ് മരിച്ചത്. വീഡിയോ ചിത്രീകരിക്കുന്നതിനിടെ ട്രെയിന്‍ വരുന്നത് ശ്രദ്ധിക്കാതെ ഫര്‍മാന്‍ ട്രാക്കിന് തൊട്ടരികില്‍ പോയി നിന്നു. ഈസമയത്ത് അതുവഴി കടന്നുവന്ന എക്സ്പ്രസ് ട്രെയിന്‍ കുട്ടിയെ ഇടിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഉത്തര്‍പ്രദേശിലെ ബറാബാങ്കി ജില്ലയില്‍ ജഹാംഗീര്‍ബാദ് രാജ് റെയില്‍വേ സ്റ്റേഷന് സമീപം വ്യാഴാഴ്ചയാണ് സംഭവം. കൂട്ടുകാര്‍ക്കൊപ്പം റെയില്‍വേ ട്രാക്കിന് അരികില്‍ സ്ലോ മോഷന്‍ റീല്‍ ചിത്രീകരിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.