വിനോദയാത്രയ്ക്ക് പോവുകയായിരുന്ന സംഘത്തിലെ വിദ്യാർഥി ചിറയിൽ മുങ്ങിമരിച്ചു

0
16083

മംഗളൂരുവിൽ നിന്ന് വയനാട്ടിലേക്ക് വിനോദയാത്രയ്ക്ക് പോവുകയായിരുന്ന സംഘത്തിലെ വിദ്യാർഥി ബക്കളം കടമ്പേരി ചിറയിൽ മുങ്ങിമരിച്ചു.

കാസർകോട് പുത്തൂർ മുഹമ്മദ് അസീൻ (21) ആണ് ഇന്ന് രാവിലെ മരിച്ചത്. ചിറയിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ ആയിരുന്നു അപകടം. മൃതദേഹം പരിയാരം ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.