കോട്ടയത്ത് അമ്മയെ കൊന്ന കേസിലെ പ്രതി പാലത്തിൽ തൂങ്ങിമരിച്ചു

0
1075

കോട്ടയം: കോട്ടയത്ത് അമ്മയെ കൊന്ന കേസിലെ പ്രതി പാലത്തിൽ തൂങ്ങി മരിച്ചു. കഴുത്തിൽ കുരുക്കിയ കയർ ഓട്ടോറിക്ഷയിൽ കെട്ടി പാലത്തിൽ നിന്ന് ചാടുകയായിരുന്നു.

പനച്ചിക്കാട് സ്വദേശി ബിജു (52) ആണ് ആത്മഹത്യ ചെയ്തത്. അമ്മയെ നെഞ്ചിലും മുഖത്തും ചവിട്ടി കൊന്ന കേസിലെ പ്രതിയാണ് ബിജു. ജാമ്യത്തിൽ ഇറങ്ങി ആത്മഹത്യ ചെയ്യുകയായിരുന്നു. കോട്ടയം വാകത്താനത്താണ് സംഭവം നടന്നത്.

ഓട്ടോ ഡ്രൈവറായ പനച്ചിക്കാട് പാതിയപ്പള്ളി കടവ് ഭാഗത്ത് തെക്കേകുറ്റ് വീട്ടിൽ കൊച്ചുകുഞ്ഞ് മകൻ ബിജു (52) വിന്റെ മൃതദേഹമാണ് വാകത്താനം പളളിക്ക് സമീപം ഉദിക്കൽ പാലത്തിൽ കണ്ടെത്തിയത്.

ബിജുവിന്റെ മാതാവ് സതി(80) മരിച്ച കേസിൽ ഇയാളെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. 2022 ജനുവരി ഒന്നിനുണ്ടായ ഈ കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷമാണ് ബിജു ജീവനൊടുക്കിയത്.

ഓട്ടോറിക്ഷയിൽ കയർ കുടുക്കിട്ട് കഴുത്തിൽ കെട്ടിയ ശേഷം പാലത്തിൽ നിന്ന് ചാടിയ നിലയാണ് മൃതദേഹം കണ്ടെതിയത്.