പ്രതിപക്ഷത്തിന് സങ്കുചിത മനോഭാവം, സർക്കാർ പരിപാടികൾ ബഹിഷ്കരിക്കുന്നത് ദൗർഭാഗ്യകരം: മുഖ്യമന്ത്രി

എന്തിനെയും ധൂർത്ത് എന്ന് പറഞ്ഞ് ആക്ഷേപിക്കുകയാണ് പ്രതിപക്ഷം.

0
106

തിരുവനന്തപുരം: കേരളീയം, നവ കേരള സദസ് തുടങ്ങിയ പരിപാടികൾ ബഹിഷ്ക്കരിക്കാനുള്ള യുഡിഎഫ് തീരുമാനം ദൗർഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്റെ വ്യകസനത്തെയും നമ്മുടെ നേട്ടങ്ങളെയും ലോകത്തിനു മുന്നിൽ അവതരിപ്പിക്കാനാണ് ഇതുവഴി സർക്കാർ ഉദ്ദേശിക്കുന്നത്. കേരളീയം രാഷ്ട്രീയ പരിപാടിയല്ല. അത് സംസ്ഥാനത്തിന്റെ തനതായ നേട്ടങ്ങൾ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്ന പരിപാടിയെ സങ്കുചിതമായി കാണേണ്ട എന്ത് കാര്യമാണ്.

പ്രതിപക്ഷം ഇത്തരം പരിപാടികൾ ബഹിഷ്കരിക്കുന്നതാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇത്തരമൊരു തീരുമാനം എന്തുണകൊണ്ട് പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നു എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. നമ്മുടെ നാടിന്റെ മുന്നോട്ടുള്ള പോക്കിനെ തടസപ്പെടുത്തുന്ന രീതിയാണ് യു ഡി എഫിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളത്.

എന്തിനെയും ധൂർത്ത് എന്ന് പറഞ്ഞ് ആക്ഷേപിക്കുകയാണ് പ്രതിപക്ഷം. നാടിന്റെ മുന്നോട്ട് പോക്കിന് നവകേരള സൃഷ്ടിക്കുള്ള യാത്രയിൽ കരുത്തേകുന്ന പരിപാടിയാണ് കേരളീയം അടക്കമുള്ളവയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇവയെല്ലാം സർക്കാർ പരിപാടിയായി നടക്കും. സ്പോൺസർഷിപ്പ് വന്നാൽ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജില്ലകളിലേക്ക് മന്ത്രിസഭ എന്ന ആശയം ജനങ്ങൾക്ക് വേണ്ടിയാണ് സംഘടിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

English Summary: Keraleeyam is powerful program in the journey to create New Kerala.