മുക്കുപണ്ടം പണയം വെച്ച് പണം തട്ടി; യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ

അച്ഛന്റെ സഹായത്തോടെയാണ് ജിഷ്ണു തട്ടിപ്പ് നടത്തിയത്.

0
147

തൃശൂർ: മതിലകത്ത് മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയെടുത്ത യൂത്ത് കോൺഗ്രസ് നേതാവും അച്ഛനും അറസ്റ്റിൽ. യൂത്ത് കോൺഗ്രസ് വെള്ളാങ്കല്ലൂർ മണ്ഡലം പ്രസിഡന്റ് ജിഷ്ണു പ്രസാദിനെയും അച്ഛൻ ദശരഥനെയുമാണ് മതിലകം പൊലീസ് അറസ്റ്റു ചെയ്തത്. കനറാ ബാങ്ക് മാനേജർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

കനറാ ബാങ്കിന്റെ പടിഞ്ഞാറെ വെമ്പല്ലൂർ ശാഖയിൽ മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയെടുത്ത കേസിലാണ് യൂത്ത് കോൺഗ്രസ് വെള്ളാങ്കല്ലൂർ മണ്ഡലം വൈസ് പ്രസിഡന്റ് മാങ്ങാട്ടുകര വീട്ടിൽ ജിഷ്ണു പ്രസാദും അച്ഛൻ ദശരഥനും അറസ്റ്റിലായത്. ജിഷ്ണു പ്രസാദ്. 5.5 ഗ്രാം തൂക്കം വരുന്ന മുക്കുപണ്ടം പണയം വെച്ച് 23,500 രൂപയാണ് ഗോൾഡ് അപ്രൈസറായ അച്ഛന്റെ സഹായത്തോടെ ബാങ്കിൽ നിന്നും തട്ടിയെടുത്തത്.

കനറാ ബാങ്ക് റീജിയണൽ ഓഫീസിൽ ഗോൾഡ് അപ്രൈസറായ ദശരഥൻ ബാങ്കിന്റെ പടിഞ്ഞാറെ വെമ്പല്ലൂർ ശാഖയിൽ ഈവർഷം ജൂൺ മാസത്തിലാണ് പകരക്കാരനായി എത്തിയത്. ഇതേ ദിവസമാണ് ജിഷ്ണു പ്രസാദ് ബാങ്കിൽ മുക്കുപണ്ടം പണയം വെച്ചത്. ഓഡിറ്റിങ്ങിൽ ബാങ്ക് അധികൃതർക്ക് സംശയം തോന്നി പരിശോധിച്ചപ്പോഴാണ് മുക്കുപണ്ടമാണെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് ബാങ്ക് മാനേജർ മതിലകം പൊലീസിൽ പരാതി നൽകുകയായിരുന്നു. ദശരഥൻ ജോലി ചെയ്യുന്ന മാള, ഇരിങ്ങാലക്കുട ബ്രാഞ്ചുകളിലും സമാന രീതിയിൽ തട്ടിപ്പ് നടത്തിയിട്ടുള്ളതായി
പൊലീസ് പറയുന്നു. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാന്റ് ചെയ്തു.

English Summary: Complaint filed by the Canara Bank manager.