കോട്ടയത്ത് കനത്ത മഴയും ഉരുൾപൊട്ടലും: ഈരാറ്റുപേട്ട – വാഗമൺ റോഡിൽ മണ്ണിടിച്ചൽ: വെള്ളികുളം സ്കൂളിൽ ക്യാംപ് ആരംഭിച്ചു

0
160

കോട്ടയം ജില്ലയുടെ കിഴക്കൻ മലയോര മേഖലയിൽ കനത്ത മഴയേത്തുടർന്ന് ഉരുൾപൊട്ടലും മണ്ണിടിച്ചലും. തീക്കോയി ഗ്രാമപഞ്ചായത്ത് പരിധിയിൽ ഇഞ്ചിപ്പാറ, ആനിപ്ലാവ് എന്നീ സ്ഥലങ്ങളിൽ ഉരുൾപൊട്ടി.

മലവെള്ളപ്പാച്ചിലിൽ ഒരു റബ്ബർ മിഷൻപുര ഒഴുകിപ്പോയി. കനത്ത കൃഷിനാശവുമുണ്ട്. രാത്രിയോടെ പ്രദേശത്ത് മഴയുടെ ശക്തി കുറഞ്ഞു. വെള്ളികുളം സ്കൂളിൽ ക്യാംപ് ആരംഭിച്ചു.

ഈരാറ്റുപേട്ട – വാഗമൺ റോഡിൽ മണ്ണിടിച്ചിലിനെ തുടർന്നു ഗതാഗതം തടസ്സപ്പെട്ടു. മണ്ണിടിച്ചിൽ ഉണ്ടായതിനാൽ ഈരാറ്റുപേട്ട – വാഗമൺ റൂട്ടിൽ വാഹന ഗതാഗതം നിരോധിച്ചതായി കോട്ടയം കലക്ടർ വി. വിഗ്‌നേശ്വരി അറിയിച്ചു. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ റോഡ് ഗതാഗത യോഗ്യമാക്കി. തുടർന്ന് കുടുങ്ങിക്കിടന്ന വാഹനങ്ങൾ കടത്തിവിട്ടു. ഇവിടെ രാത്രിയാത്രാ നിരോധനം തുടരുമെന്ന് അധികൃതർ വ്യക്തമാക്കി

english summary: Heavy rains and landslides in Kottayam