ഹോം ഗ്രൗണ്ടിൽ ബെംഗളൂരു എഫ്സിയെ മലർത്തിയടിച്ച് കേരള ബ്ലാസ്റ്റേഴ്സ്

0
211

കൊച്ചിയിൽ ബെംഗളൂരു എഫ്സിയെ മുട്ടുകുത്തിച്ച് കേരള ബ്ലാസ്റ്റേഴ്സിന്റെ വിജയാഘോഷം. കനത്ത മഴയിലും തിങ്ങിനിറഞ്ഞ ഗാലറിയെ സാക്ഷിയാക്കിയാണ്, ഒന്നിനെതിരെ രണ്ടു ഗോളുകൾക്കു കേരള ബ്ലാസ്റ്റേഴ്സിന്റെ വിജയം. ബെംഗളൂരു താരം കെസിയ വീൻഡോർപ് (സെല്‍ഫ് ഗോൾ 52–ാം മിനിറ്റ്), ക്യാപ്റ്റൻ അഡ്രിയൻ ലൂണ (69–ാം മിനിറ്റ്) എന്നിവരുടെ ഗോളുകളിലാണ് ബ്ലാസ്റ്റേഴ്സിന്റെ കുതിപ്പ്.

ബെംഗളൂരുവിന്റെ ആശ്വാസഗോൾ 90–ാം മിനിറ്റിൽ കുർട്ടിസ് മെയ്ൻ നേടി. ആദ്യ പകുതി ഗോളുകൾ ഒന്നും പിറന്നിലെങ്കിലും രണ്ടാം പകുതി കാണികളെ ആകർഷിക്കും വിദം ആദ്യപകുതിയിലെ ഗോൾ വരൾച്ചയ്ക്കു ശേഷം രണ്ടാം പകുതിയിലാണ് മത്സരത്തിലെ മൂന്നു ഗോളുകളും പിറന്നത്.