പിന്തുടര്‍ന്ന് ശല്ല്യം ചെയ്‌ത ആരാധകനെതിരെ ശ്രുതി ഹാസന്‍

ഫോട്ടോ എടുത്ത ശേഷവും അയാൾ നടിയെ പിന്തുടരുകയാണ്...

0
187

തങ്ങളുടെ വ്യക്തിജീവിതം സ്വകാര്യമായി സൂക്ഷിക്കാൻ സെലിബ്രിറ്റികൾ ആ​ഗ്രഹിക്കാറുണ്ട്. ഇതിനു ഏറെ തടസ്സം സൃഷ്ടിക്കുന്നത്‌ അനുവാദമില്ലാതെ തങ്ങള്‍ക്കിടയിലേക്ക് നുഴഞ്ഞുകയറുന്ന ആരാധകരാണ്‌. ബോധപൂര്‍വം താരങ്ങളെ ശല്യപ്പെടുത്തുന്ന ആരാധകരുമുണ്ട്‌. ശുതി ഹാസന് നേരിട്ട അനുഭവമാണ് ഇപ്പോൾ വൈറലാകുന്നത്.

നടി ശ്രുതി ഹാസനെ ശല്ല്യം ചെയ്യുന്ന ആരാധകന്റെ വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങൾ ചർച്ചയാകുകയാണ്‌. നടിയെ ബുദ്ധിമുട്ടിച്ച് പിന്തുടരുന്ന ആരാധകന്റെ വീഡിയോയ്‌ക്കെതിരെ വലിയ വിമർശനവും ഉയരുന്നുണ്ട്‌. എന്നാൽ നടി സംഭവത്തിനെതിരെ രൂക്ഷമായാണ്‌ പ്രതികരിച്ചത്‌.

വിമാനത്താവളത്തില്‍ വന്നിറങ്ങിയ ശ്രുതി ആദ്യം ആരാധകനെ ഫോട്ടോ എടുക്കാന്‍ അനുവദിക്കുന്നുണ്ട്. ഫോട്ടോ എടുത്ത ശേഷവും അയാൾ നടിയെ പിന്തുടരുകയാണ്. ആരാണ് അയാളെന്ന് ശ്രുതി ഹാസന്‍ ഫോട്ടോഗ്രാഫര്‍മാരോടും തിരക്കുന്നുണ്ട്. എന്തിനാണ് അയാള്‍ ഇവിടെ നില്‍ക്കുന്നതെന്നും താരം ചോദിക്കുന്നുണ്ട്.

കാറിനടുത്ത് എത്തിയപ്പോഴും അയാള്‍ നടിയുടെ പുറകെ തന്നെയാണ്. അവിടെ വച്ചും അയാള്‍ നടിയോട് സെല്‍ഫി എടുക്കാന്‍ നിര്‍ബന്ധിക്കുന്നുണ്ട്. അതേസമയം താങ്കള്‍ ആരാണെന്ന് അറിയില്ല എന്ന് നടി മാന്യമായി തന്നെ വ്യക്തമാക്കുന്നുണ്ട്. നടിയുടെ പ്രതികരണത്തെ പിന്തുണച്ച് നിരവധി ആരാധകരാണ് രം​ഗത്തുവന്നിരിക്കുന്നത്.