രക്ഷപ്പെടാൻ വൈദ്യുതി പോസ്റ്റിൽ കയറി; ഒടുക്കം ജീവൻ തന്നെ പോയി

0
44664

മലപ്പുറം: കനത്ത മഴയിൽ നിന്നും രക്ഷപ്പെടാനാണ് വൈദ്യുതി പോസ്റ്റിനെ പെരുമ്പാമ്പ് ലക്ഷ്യമിട്ടത്. എന്നാൽ, ആ നീക്കം ജീവൻ തന്നെ നഷ്ടപ്പെടുത്തുന്നതിലേക്ക് വഴി മാറി. കഴിഞ്ഞദിവസം മലപ്പുറം താനൂരിലാണ് സംഭവം.

നല്ല മഴയത്ത് ഏന്തിവലിഞ്ഞ് വൈദ്യുതി പോസ്റ്റിൽ കയറുകയായിരുന്നു. വൈദ്യുതി ലൈനുകൾക്കിടയിലൂടെ കയറിയാൽ മഴയേൽക്കില്ലെന്നും കരുതിക്കാണും. പക്ഷെ ലൈനുകൾക്കിടയിൽ പെട്ടതോടെ പണി കിട്ടി. വൈദ്യുതി പോസ്റ്റില്‍ നിന്ന് ലൈനിലേക്ക് കയറിയ പെരുമ്പാമ്പിന് ഷോക്കേൽക്കുയായിരുന്നു. വൈദ്യുതി ബന്ധം ഒഴിവാക്കി കെഎസ്ഇബി തൊഴിലാളികൾ പാമ്പിനെ താഴെ ഇറക്കിയെങ്കിലും അപ്പോഴേക്കും ചത്തിരുന്നു.