Monday
2 October 2023
29.8 C
Kerala
HomeKeralaസ്വർണവില വീണ്ടും 44,000ലേക്ക്; ഇന്ന് വർധിച്ചത് 120 രൂപ

സ്വർണവില വീണ്ടും 44,000ലേക്ക്; ഇന്ന് വർധിച്ചത് 120 രൂപ

സംസ്ഥാനത്ത് സ്വർണവില വീണ്ടും 44,000 തൊട്ടു. 120 രൂപ വർധിച്ചതോടെയാണ് സ്വർണവില വീണ്ടും 44,000 കടന്നത്. നിലവിൽ 44,040 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. ഗ്രാമിന് 15 രൂപയാണ് വർധിച്ചത്. 5505 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില.

കഴിഞ്ഞമാസം 21 മുതൽ സെപ്റ്റംബർ നാല് വരെ സ്വർണവില ഉയരുന്ന കാഴ്ചയാണ് കണ്ടത്. 21ന് 43,280 രൂപയായിരുന്നു സ്വർണവില. രണ്ടാഴ്ചക്കിടെ ഏകദേശം ആയിരം രൂപ വർധിച്ച് നാലിന് 44,240 രൂപയായി ഉയർന്ന് ഈ മാസത്തെ ഏറ്റവും ഉയർന്ന നിലവാരത്തിലേക്ക് സ്വർണവില എത്തി. തുടർന്ന് 14 വരെയുള്ള പത്തുദിവസ കാലയളവിൽ സ്വർണവില കുറയുന്ന കാഴ്ചയാണ് ദൃശ്യമായത്. 14ന് 43,600 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്കും സ്വർണവില എത്തി. പിന്നീടുള്ള ദിവസങ്ങളിൽ വില ഉയരുകയാണ്.

RELATED ARTICLES

Most Popular

Recent Comments