മലയാളി യുവതിയെ ബെംഗളൂരുവിലെ താമസസ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തി. കണ്ണൂര്‍ മമ്പറം പടിഞ്ഞിറ്റാമുറിയിലെ നാരായണി നിവാസില്‍ കെ.വി അനിലിന്റെയും വിശാന്തിയുടെയും മകള്‍ നിവേദ്യ(24) യാണ് മരിച്ചത്.
പ്രവാസിയായ മമ്പറം പടിഞ്ഞിറ്റാമുറിയിലെ നാരായണി നിവാസില്‍ കെ.വി.അനിലിന്റെയും വിശാന്തിയുടെയും മകള്‍ നിവേദ്യ ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ടോടെയാണ് നിവേദ്യയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. നിവേദ്യയെ താമസസ്ഥലത്തെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ബെംഗളൂരുവില്‍ ഐടി കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു നിവേദ്യ.
സംഭവ ദിവസം അസുഖമാണെന്നു പറഞ്ഞ് ജോലി സ്ഥലത്തുനിന്നു താമസ സ്ഥലത്തേക്ക് വൈകിട്ടോടെ പോയതായിരുന്നു. പിന്നാലെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംസ്‌കാരം നടത്തി. സഹോദരി നോവ.