സൗദി വനിതയെ ഹോട്ടലിൽ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് പരാതി; മല്ലു ട്രാവലർക്കെതിരെ കേസ്

ഒരാഴ്ച മുൻപ് നടന്ന സംഭവത്തിൽ വെള്ളിയാഴ്ചയാണ് സൗദി വനിത പരാതി നൽകിയത്.

0
2411

കൊച്ചി: അഭിമുഖത്തിന് ക്ഷണിച്ചുവരുത്തി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ വ്ലോഗർ മല്ലു ട്രാവലർക്കെതിരെ പൊലീസ് കേസെടുത്തു. മല്ലു ട്രാവലർ എന്ന യൂട്യൂബ് ചാനൽ നടത്തുന്ന ഷക്കീർ സുബാൻ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് സൗദി അറേബ്യൻ വനിതയുടെ പരാതി. എറണാകുളം സെൻട്രൽ പോലീസിലാണ് പരാതി നൽകിയത്. ഒരാഴ്ച മുമ്പാണ് സംഭവമുണ്ടായത്. വെള്ളിയാഴ്ചയാണ് പരാതി നൽകിയത്.

അഭിമുഖത്തിനായി എറണാകുളത്തെ ഹോട്ടലിൽ വിളിച്ചുവരുത്തി പീഡ‍ിപ്പിച്ചെന്നാണ് പരാതി. ഹോട്ടലിലെത്തിയപ്പോഴാണ് അപമര്യാദയായി പെരുമാറിയതും പീഡിപ്പിക്കാൻ ശ്രമിച്ചതും. ഷക്കീർ സുബാനെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്ന് പൊലീസ് അറിയിച്ചു. എന്നാൽ ഇയാൾ സ്ഥലത്തില്ല എന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം.