എറണാകുളത്ത് മക്കൾക്ക് വിഷം നൽകിയശേഷം ദമ്പതികൾ തൂങ്ങിമരിച്ച നിലയിൽ; പൊലീസ് അന്വേഷണം തുടങ്ങി

സാമ്പത്തിക ബാധ്യതയാണ് കാരണമെന്ന് ബന്ധുക്കൾ.

0
69613

കൊച്ചി: എറണാകുളം നോർത്ത് പറവൂരിൽ വലിയ കടമക്കുടിയിൽ രണ്ടുകുട്ടികളടക്കം ഒരു കുടുംബത്തിലെ നാലുപേരെ മരിച്ച നിലയിൽ കണ്ടെത്തി. കടമക്കുടി മാടശ്ശേരി നിജോ (38) ഭാര്യ ശിൽപ (32), മക്കളായ എയ്‌ബൽ (ഏഴ്), ആരോൺ (അഞ്ച്) എന്നിവരാണ് മരിച്ചത്. നിജോയും ശിൽപയും തുങ്ങി മരിച്ച നിലയിലും കുട്ടികളെ കട്ടിലിൽ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. മക്കൾക്ക് വിഷം നൽകിയ ശേഷം ദമ്പതികൾ തൂങ്ങിമരിച്ചതായാണ് പൊലീസ് നി​ഗമനം. സാമ്പത്തിക ബാധ്യതയാണ് കാരണമെന്ന് ബന്ധുക്കൾ പറഞ്ഞു.

വീടിൻ്റെ മുകൾ നിലയിലാണ് ഇവർ താമസിക്കുന്നത്. താഴത്തെ നിലയിൽ നിജോയുടെ അമ്മയും സഹോദരനും കുടുംബവും താമസിക്കുന്നുണ്ട്. രാവിലെ കുട്ടികളെ കാണാത്തതിനാൽ നിജോയുടെ അമ്മ ആനി നോക്കുമ്പോഴാണ് നാല് പേരെയും മരിച്ച നിലയിൽ കണ്ടത്. മൃതദേഹങ്ങൾ പറവൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. നിർമാണ തൊഴിലാളിയും ആർട്ടിസ്റ്റുമാണ് നിജോ. ശിൽപ വിദേശത്താണ് ജോലി ചെയ്തിരുന്നത്. കഴിഞ്ഞ ദിവസമാണ് വിദേശത്ത് നിന്ന് അവധിക്ക് നാട്ടിലെത്തിയത്. വരാപ്പുഴ ഇസബെല്ല സ്കൂളിലെ വിദ്യാർത്ഥികളാണ് മരിച്ച കുട്ടികൾ. വരാപ്പുഴ പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. മൃതദേഹങ്ങൾ പറവൂർ ആശുപത്രിയിലേക്ക് മാറ്റി.

ആത്മഹത്യ ഒന്നിനും പരിഹാരമല്ല. നിങ്ങള്‍ ഒറ്റയ്ക്കല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടാം ഉടനെ. ദയവായി വിളിക്കൂ; ദിശ ഹെല്‍പ്പ്‍ലൈന്‍ – 1056 (ടോള്‍ ഫ്രീ)

English Summary: Kadamakkudi incident; financial liability is the reason.