ആറ്റിങ്ങലിൽ മൂന്നര വയസ്സുള്ള കുട്ടിയുമായി അമ്മ കിണറ്റിൽ ചാടി; കുട്ടി മരിച്ചു

0
217
അഭിദേവ്

ആറ്റിങ്ങലില്‍ മൂന്നര വയസ്സുള്ള കുഞ്ഞുമായി അമ്മ കിണറ്റിൽ ചാടി. കുഞ്ഞ് മരിച്ചു. ആറ്റിങ്ങൽ മാമം കുന്നുംപുറത്ത് രേവതയിൽ രമ്യയാണ് മൂന്നര വയസ്സുള്ള മകൻ അഭിദേവുമായി കിണറ്റിൽ ചാടിയത്.

ഇന്ന് രാവിലെ ഒൻപതോടെയാണ് സംഭവം. മൂത്ത കുട്ടിയേയും കൊണ്ടുപോയെങ്കിലും കുട്ടി കുതറി മാറിയതിനാൽ രക്ഷപ്പെട്ടു. ഇവർ താ‌മസിക്കുന്ന വാടകവീട്ടിലെ കിണറ്റിലേക്കാണ് ചാടിയത്. വിവരം അറിഞ്ഞെത്തിയ നാട്ടുകാർ അഗ്നിശമനസേനയെ വിളിക്കുകയായിരുന്നു. തുടർന്ന് അഗ്നിശമനസേന എത്തിയാണ് ഇരുവരെയും പുറത്തെത്തിച്ചത്. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും കുട്ടി മരിച്ചിരുന്നു. രമ്യ നിലവിൽ ചികിത്സയിലാണ്.

ആറ്റിങ്ങലിൽ ടെക്സറ്റൈൽ ജീവനക്കാരാണ് രമ്യയും ഭർത്താവ് രാജേഷും. രാവിലെ ജോലിക്കു പോകാനായി രമ്യയെ വിളിച്ചപ്പോൾ താൻ വരുന്നില്ലെന്ന് പറയുകയും തുടർന്ന് കിണറ്റിൽ ചാടുകയുമായിരുന്നെന്നാണ് രാജേഷ് പറഞ്ഞത്. രാജേഷിനെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്.