കണ്ണൂർ മയ്യിലിൽ പൊലീസ് ഉദ്യോഗസ്ഥൻ സുഹൃത്തിനെ തലക്കടിച്ച് കൊലപ്പെടുത്തി

0
357

കണ്ണൂർ മയ്യിലിൽ പൊലീസ് ഉദ്യോഗസ്ഥൻ സുഹൃത്തിനെ തലക്കടിച്ച് കൊലപ്പെടുത്തി. മയ്യിൽ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ ദിനേശനാണ് സുഹൃത്ത് സജീവനെ വിറകു കൊള്ളി കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തിയത്.

ദിനേശന്റെ കൊളച്ചേരി പറമ്പിലുള്ള വീട്ടിൽ വെച്ച് ഇരുവരും ഒരുമിച്ചിരുന്ന് മദ്യപിക്കുകയും തുടർന്നുണ്ടായ കലഹത്തിൽ ഗ്രേഡ് എസ് ഐ ദിനേശൻ വിറകു കൊള്ളി കൊണ്ട് സജീവന്റെ തലക്ക് അടിക്കുകയും ചെയ്തതെന്നാണ് കേസ്. പ്രതി പൊലീസ് കസ്റ്റഡിയിലാണ്.