മാത്യു കുഴൽനാടന്റെ വൻ ഭൂമി കുംഭകോണം; ചിന്നക്കനാലിൽ ആഡംബര റിസോർട്ടും, ബിനാമി ഇടപാടിലൂടെ സ്വന്തമാക്കിയത്‌ ആറുകോടിയുടെ സ്വത്ത്

0
210

മൂവാറ്റുപുഴ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ മാത്യു കുഴല്‍നാടന്‍റെ ഭൂമിയിടപാട് കുംഭകോണത്തിന്‍റെയും നികുതി വെട്ടിപ്പിന്‍റെയും ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. നികുതി വെട്ടിച്ചും തട്ടിപ്പിലൂടെയും മൂന്നാര്‍ ചിന്നക്കനാലില്‍ കോടിക്കണക്കിന് രൂപ വിലമതിക്കുന്ന ഭൂമിയും ആഡംബര റിസോര്‍ട്ടും സ്വന്തമാക്കി. 3.50 കോടി വിലയുണ്ടെന്ന് മാത്യു കുഴൽനാടൻതന്നെ സാക്ഷ്യപ്പെടുത്തുന്ന വസ്‌തുവകകളാണ്‌ 1,92,60,000 രൂപയ്ക്ക് കുഴൽനാടന്റെയും കൂട്ടു കക്ഷികളുടെയും പേരിൽ രജിസ്റ്റർ ചെയ്‌തത്‌. ഇടപാടുകളെല്ലാം ബിനാമി വഴിയും നികുതി വെട്ടിച്ചുമാണെന്ന് തെളിയിക്കുന്ന രേഖകൾ പുറത്തുവന്നു. ഇതോടെ അനധികൃത ഇടപാട് വഴി ലക്ഷങ്ങളുടെ നികുതി വെട്ടിപ്പും വൻ ക്രമക്കേടുകളും മാത്യു കുഴൽനാടൻ നടത്തിയെന്ന് വ്യക്തമാവുകയാണ്.

3.50 കോടി വിലയുണ്ടെന്ന് മാത്യു കുഴൽനാടൻ തന്നെ സാക്ഷ്യപ്പെടുത്തുന്ന വസ്‌തുവകകളാണ്‌ 1,92,60,000 രൂപയ്ക്ക് കുഴൽനാടന്റെയും കൂട്ടു കക്ഷികളുടെയും പേരിൽ രജിസ്റ്റർ ചെയ്‌തത്‌. കൊല്ലം ശക്തികുളങ്ങര കാവനാട്‌ മീനത്തുചേരി കപ്പിത്താൻസ്‌ മാനറിൽ ജന്നിഫർ അൽഫോൻസിൽനിന്ന്‌ മാത്യു കുഴൽനാടൻ, പത്തനംതിട്ട അങ്ങാടി കാവുങ്കൽ വീട്ടിൽ ടോം സാബു, ടോണി സാബു എന്നിവരുടെ പേർക്കാണ്‌ ആധാരം തീറാക്കിയത്‌.

ഭൂമി ഇടപാടിലൂടെ അടിമുടി ക്രമക്കേടുകളും നികുതി വെട്ടിപ്പുമാണ് കുഴല്‍നാടന്‍ നടത്തിയതെന്ന് വ്യക്തം. 2021 മാർച്ച് 18 ന് 561/21 നമ്പര്‍ പ്രകാരമുള്ള ആധാരം ഇടുക്കി രാജുകുമാരി സബ് രജിസ്ട്രാര്‍ മാത്യു കുഴല്‍നാടന്‍റെയും കൂട്ടു കക്ഷികളുടെയും പേരില്‍ 1,92,60,000 രൂപയ്ക്ക് രജിസ്റ്റർ ചെയ്തു. ഈ വസ്തുവിനും 4000 ചതുരശ്ര അടി കെട്ടിടത്തിനും മൂന്ന് കോടി അമ്പത് ലക്ഷം രൂപ വിലയുണ്ടെന്ന് 2021 മാർച്ച് 19 ന് തെരഞ്ഞെടുപ്പ് കമ്മീഷൻ മുമ്പാകെ നല്‍കിയ 7ബി പ്രകാരമുള്ള സത്യവാങ്മൂലത്തില്‍ കുഴല്‍നാടന്‍ വ്യക്തമാക്കുന്നുണ്ട്. എന്നാൽ, ഈ കണക്കുകൾ തെറ്റാണെന്ന് തെളിഞ്ഞിട്ടുണ്ട്. കുഴൽനാടന്റെയും കൂട്ടാളികളുടെയും പേരിൽ രജിസ്റ്റർ ചെയ്ത ഈ വസ്തുവിന്റെ വിപണി മൂല്യം ഏതാണ്ട് ആറ് കോടിയോളം രൂപ വരും. ഇതാണ് മൂന്ന് കോടി അമ്പത് ലക്ഷം രൂപ വില മതിക്കുന്നതാണെന്ന കള്ളക്കണക്ക് ഉണ്ടാക്കിയത്.

മാത്യു കുഴൽനാടനെ സഹായിക്കാൻ സബ് രജിസ്ട്രാർ കൃത്യമായി സ്ഥലപരിശോധന നടത്താതെ 15,40,800 രൂപ മുദ്ര വില ചുമത്തി 1,92,60,000 രൂപയ്ക്ക് രജിസ്റ്റർ ചെയ്തുനൽകുക വഴി സര്‍ക്കാരില്‍ അടക്കേണ്ട യഥാര്‍ത്ഥ സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്ട്രേഷന്‍ ഫീസും നഷ്ടമാക്കി. ഇതിനുപുറമെ യഥാര്‍ത്ഥ വില മറച്ചു വെച്ച് ഫെയര്‍വാല്യു വിലയ്ക്ക് ആധാരം രജിസ്റ്റർ ചെയ്യുക വഴി കുഴല്‍നാടന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ അനധികൃതമായി സ്വാധീനിച്ച് തട്ടിപ്പിൽ പങ്കാളികളാക്കുകയും ചെയ്തു. ഈ ഭൂമിയിടപാടിൽ മാത്രം അറുപത് ലക്ഷത്തോളം രൂപയാണ് കുഴല്‍നാടന്‍ നികുതി വെട്ടിപ്പ് നടത്തിയത്.

കൂടാതെ 1,92,60,000 രൂപയ്ക്ക് രജിസ്റ്റർ ചെയ്ത ഭൂമിക്ക് മൂന്ന് കോടി അമ്പത് ലക്ഷം രൂപയാണ് വിലയെന്ന തരത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ച സത്യവാങ്മൂലത്തില്‍ തെറ്റായി രേഖപ്പെടുത്തുകയും ചെയ്തു. കെട്ടിടം ഉള്ള കാര്യം മറച്ചുവെച്ചായിരുന്നു രജിസ്‌ട്രേഷൻ. മാത്രവുമല്ല, മാത്രമല്ല അനധികൃതമായി നിര്‍മ്മിച്ച കെട്ടിടം ആധാരത്തില്‍ ഉള്‍പ്പെടുത്തിയാല്‍ അത് രജിസ്ട്രേഷന് തടസമാകുമെന്ന വിവരം മനസിലാക്കിയാണ് കുഴല്‍നാടന്‍ ഇക്കാര്യം മറച്ചുവെച്ചത്.

ആറ് കോടി വില വരുന്ന വസ്തുവും ആഡംബര റിസോര്‍ട്ടും കേവലം 1,92,60,000 രൂപയ്ക്ക് രജിസ്റ്റർ ചെയ്ത് കൈക്കലാക്കി. വില കുറച്ചു കാണിക്കുക വഴി വൻതോതിൽ നികുതി വെട്ടിക്കുകയും ചെയ്തു. കുറച്ചുകാണിച്ച വിലയുടെ നികുതി മാത്രമേ കുഴൽനാടൻ സർക്കാരിലേക്ക് ഒടുക്കിയിട്ടുള്ളു. അതേസമയം, എന്നാല്‍ 1,92,60,000 രൂപയ്ക്ക് രജിസ്റ്റർ ചെയ്ത വസ്തുവിന് മൂന്ന് കോടി അന്‍പത് ലക്ഷം രൂപ വിലയുള്ളതായി തെരഞ്ഞെടുപ്പ് കമ്മീഷണ് സമര്‍പ്പിച്ച സ്വത്ത് വിവരങ്ങള്‍ സംബന്ധിച്ച സത്യവാങ്മൂലത്തില്‍ തെറ്റായി രേഖപ്പെടുത്തി. തെരഞ്ഞെടുപ്പ് കമ്മീഷനെ തെറ്റിദ്ധരിപ്പിച്ചുവെന്ന കുറ്റവും ഇതുവഴി മാത്യു കുഴൽനാടൻ ചെയ്തു.

ഇതിലൂടെ അറുപത് ലക്ഷം രൂപ നികുതി വെട്ടിക്കുകയും രജിസ്റ്റർ ചെയ്ത തുകയില്‍ നിന്ന് ഇരട്ടിയോളം വില വസ്തുവിന് ഉണ്ടെന്ന് ചൂണ്ടിക്കാട്ടി സ്വത്ത് വിവരങ്ങളുടെ കൂട്ടത്തില്‍ രേഖപ്പെടുത്തുകയും ചെയ്തു. നികുതി വെട്ടിപ്പ് നടത്തിയെന്ന് മാത്രമല്ല, വ്യാജരേഖ ചമച്ച് തെരഞ്ഞെടുപ്പ് കമ്മീഷനെ പറ്റിക്കുകയും ചെയ്തു എന്നതും ഏറെ ഗുരുതരമായ കാര്യമാണ്. ഒരു ജനപ്രതിനിധി തന്നെ ഇത്തരമൊരു ക്രമക്കേടിന് നേതൃത്വം നൽകിയെന്നതും അതീവ ഗൗരവമേറിയ വിഷയമാണ്. ഇങ്ങനെ ഗുരുതരമായ നികുതി വെട്ടിപ്പും വ്യാജ വിവരങ്ങള്‍ അതിനായി രേഖപ്പെടുത്തുകയും ചെയ്തു എന്ന ക്രമക്കേടാണ് കുഴല്‍നാടന്‍ നടത്തിയിരിക്കുന്നത് എന്ന് രേഖകളും തെളിയിക്കുന്നു.