റിലയൻസ് ജിയോയ്‌ക്ക് വൻ നേട്ടം; 24,127 കോടി രൂപയായി ഉയർന്നു

0
131

രാജ്യത്തെ പ്രധാന ടെലികോം കമ്പനിയായ റിലയൻസ് ജിയോയ്‌ക്ക് വൻ നേട്ടം. ഏപ്രിൽ-ജൂൺ ആദ്യ പാദത്തിൽ 4,863 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തി.

12.2 ശതമാനത്തിന്റെ വർദ്ധനവാണ് റിലയൻസ് ഇൻഡസ്ട്രീസിന്റെ ടെലികോം വിഭാഗമായ റിലയൻസ് ജിയോ സ്വന്തമാക്കിയത്.

കഴിഞ്ഞ വർഷം, ഏപ്രിൽ-ജൂൺ ആദ്യ പാദത്തിൽ റിലയൻസ് ജിയോയുടെ മൊത്തം വരുമാനം 21,995 കോടി രൂപ ആയിരുന്നു. എന്നാൽ ഒരു വർഷത്തിനിപ്പുറം ഇത് 24,127 കോടി രൂപയായി ഉയർന്നു. പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 2022 ജൂൺ പാദത്തിലെ 21,873 കോടി രൂപയിൽ നിന്ന് 9.9 ശതമാനം വർദ്ധിച്ച്‌ 24,042 കോടി രൂപയായി. മുൻപാദത്തിലെ 23,394 കോടിയിൽ നിന്ന് 3.11 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയത്.

റിലയൻസ് ഇൻഡസ്ട്രീസ് ഓഹരി വില സർവകാല റെക്കോർഡിലെത്തിയിരുന്നു. വ്യാപരത്തിനിടെ ഓഹരി വില 2844.90-ൽ എത്തിയതോടെയാണ് റെക്കോർഡ് പിറന്നത്. നടപ്പ് സാമ്ബത്തിക വർഷത്തിലെ കമ്ബനിയുടെ ആദ്യപാദ ഫലം വരാനിരിക്കേയാണ് ഓഹരി മുന്നേറ്റം. എല്ലാ റിലയൻസ് ഇൻഡസ്ട്രീസ് ഓഹരിയുടമകൾക്കും റിലയൻസിന്റെ ഒരു ഓഹരിയ്‌ക്ക് ഒന്നുവീതമെന്ന നിലയിൽ ജിയോ ഫിനാൻഷ്യൽ സർവീസിന്റെ ഓഹരി ലഭിക്കും.