ഇന്ത്യൻ ആർമിക്കായി വാഹനം നിർമ്മിക്കാനുള്ള കരാർ സ്വന്തമാക്കി അശോക് ലെയ്‌ലാൻഡ്

0
73

ഇന്ത്യൻ ആർമിക്കായി വാഹനം നിർമ്മിക്കാനുള്ള കരാർ സ്വന്തമാക്കി അശോക് ലെയ്‌ലാൻഡ്. 800 കോടി രൂപയുടെ കരാറിലാണ് ഏർപ്പെട്ടിരിക്കുന്നത്. 12 മാസത്തിനുള്ളിൽ വാഹനങ്ങൾ നിർമ്മിച്ച് നൽകുമെന്ന് അശോക് ലെയ്‌ലാൻഡ് അറിയിച്ചു.

ഫീൽഡ് ആർട്ടിലറി ട്രാക്ടേഴ്സ്(FAT4x4), ഗൺ ടോവിങ് വെഹിക്കിൾസ്(GTV6x6) എന്നിവയടക്കമുള്ള വാഹനങ്ങളാണ് ഇന്ത്യൻ ആർമിക്കായി നിർമ്മിച്ച് നൽകുക. ഈ കരാർ പ്രതിരോധ വാഹനങ്ങളുടെ നിർമാണത്തിൽ കൂടുതൽ ശ്രദ്ധിക്കാൻ പ്രചോദനമാണെന്ന് അശോക് ലെയ്‌ലാൻഡ് എംഡിയും സിഇഒയുമായ ഷെനു അഗർവാൾ പ്രതികരിച്ചു.

ഇന്ത്യൻ ആർമിക്കായി ഏറ്റവും കൂടുതൽ വാഹനങ്ങൾ നിർമ്മിച്ചു നൽകുന്ന കമ്പനിയാണ് അശോക് ലെയ്‌ലാൻഡ്. FAT4x4, GTV 6×6 എന്നീ വാഹനങ്ങളിൽ തോക്കുകൾ ഘടിപ്പിക്കാനുള്ള സൗകര്യവുമുണ്ടാവും.