ക്രിമിയയിലെ സൈനിക താവളത്തിൽ തീപിടിത്തം; 2,000-ത്തിലധികം ആളുകളെ ഒഴിപ്പിച്ചു

0
73

ക്രിമിയൻ പെനിൻസുലയിലെ കിറോവ്‌സ്‌കെ ജില്ലയിലെ സൈനിക പരിശീലന ഗ്രൗണ്ടിൽ ഉണ്ടായ തീപിടിത്തത്തെത്തുടർന്ന് 2,000ത്തിലധികം ആളുകളെ ഒഴിപ്പിച്ചു. ഇതിന് പുറമെ സമീപത്തെ ഹൈവേ അടച്ചുപൂട്ടാനും നിർബന്ധിതരായതായി മോസ്കോ പിന്തുണയുള്ള ക്രിമിയ ഗവർണർ അറിയിച്ചു.

“നാലു സെറ്റിൽമെന്റുകളിലെ താമസക്കാരെ താൽക്കാലികമായി ഒഴിപ്പിക്കാൻ പദ്ധതിയിട്ടിട്ടുണ്ട്: ഇത് ഏകദേശം 2,000ത്തിലധികം ആളുകൾ വരും” റഷ്യ നിയമിച്ച ക്രിമിയയിലെ ഗവർണർ സെർജി അക്‌സിയോനോവ് ടെലിഗ്രാം അപ്ലിക്കേഷനിൽ പറഞ്ഞു.

തീപിടുത്തത്തിന് കാരണമൊന്നും പറഞ്ഞിട്ടില്ല, ഇത് പ്രധാന തവ്രിദി ഹൈവേ ഭാഗികമായി അടയ്ക്കാൻ കാരണമായി. അതേസമയം, യുക്രൈൻ നടത്തിയ വ്യോമാക്രമണത്തെ തുടർന്നാണ് ബേസിൽ ഒരു വെടിമരുന്ന് ഡിപ്പോയ്ക്ക് തീപിടിച്ചതെന്ന് റഷ്യൻ സുരക്ഷാ സേവനങ്ങളുമായി ബന്ധപ്പെട്ട ടെലിഗ്രാം ചാനലുകളും യുക്രൈനിയൻ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്‌തു.

എന്നാൽ ഈ റിപ്പോർട്ടുകൾ സ്വതന്ത്രമായി പരിശോധിക്കാൻ റോയിറ്റേഴ്‌സിന് കഴിഞ്ഞില്ല. യുക്രൈനിൽ നന്നാവട്ടെ വിഷയത്തിൽ പ്രതികരണം ഒന്നും ഉണ്ടായിട്ടുമില്ല.