മണിപ്പൂരിൽ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്ന് സുപ്രിം കോടതി

0
62

മണിപ്പൂരിൽ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്ന് സുപ്രിം കോടതി. ഇക്കാര്യത്തിനായ് എന്ത് ഉചിതമായ നടപടിയും കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് സ്വീകരിയ്ക്കാമെന്നും സുപ്രിം കോടതി വ്യക്തമാക്കി. പ്രകോപനപരമായതും തെറ്റായതുമായ പ്രസ്താവനകൾ ഒരു വിഭാഗവും നടത്തരുതെന്നും സുപ്രിം കോടതി നിർദേശിച്ചു.

മണിപ്പൂരിലെ വിവിധ സംഘടനകളും സർക്കാരും സമർപ്പിച്ച ഹർജ്ജികൾ ഒരുമിച്ചാണ് സുപ്രിം കോടതി പരിഗണിച്ചത്. സംസ്ഥാന സർക്കാർ സമർപ്പിച്ച തൽസ്ഥിതി റിപ്പോർട്ട് സുപ്രിം കോടതി വിലയിരുത്തി. ദുരിതാശ്വാസ ക്യാമ്പുകളിൽ ആവശ്യമായ ഭക്ഷണ – വൈദ്യ സഹായ ലഭ്യത ഉറപ്പാക്കിയിടുണ്ടെന്ന വസ്തുത സുപ്രിം കോടതി അംഗികരിച്ചു. സംസ്ഥാനത്ത് വലിയ അക്രമങ്ങളുടെ ഇരകളാകുകയാണ് തങ്ങളെന്ന് കുക്കി വിഭാഗം കുറ്റപ്പെടുത്തി. തങ്ങളുടെ ആരാധനാലയങ്ങൾ അടക്കം തകർക്കപ്പെട്ടു. സൈന്യത്തൊടും അർദ്ധ സൈന്യത്തെയും തങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ നിർദ്ധേശിക്കണമെന്ന് കുക്കി വിഭാഗം നിർദേശിച്ചു.

എന്നാൽ ഇക്കാര്യത്തിൽ വിഭാഗം തിരിച്ചുള്ള നിർദേശം പ്രസ്‌ക്തമല്ലെന്ന് സുപ്രിംകോടതി വ്യക്തമാക്കി. എല്ലാ ജനങ്ങളുടെയും ജീവനും സ്വത്തും സംരക്ഷിക്കപ്പെടണം. ഇക്കാര്യത്തിൽ ആവശ്യമായ നടപടി സർക്കാർ സ്വീകരിക്കണമെന്നും സുപ്രിംകോടതി നിർദേശിച്ചു. പ്രകോപനപരമായതും തെറ്റായതുമായ പ്രസ്താവനകൾ ഒരു വിഭാഗവും നടത്തരുത്. പുതിയ തൽസ്ഥിതി റിപ്പോർട്ട് ഒരാശ്ചയ്ക്കുള്ളിൽ സമർപ്പിയ്ക്കണമെന്നും സർക്കാരിനോട് സുപ്രിം കോടതി ആവശ്യപ്പെട്ടു.