ഉത്തര്‍പ്രദേശിലെ കോടതിയില്‍ ഗുണ്ടാനേതാവ് വെടിയേറ്റ് മരിച്ചു

0
41

ഉത്തര്‍പ്രദേശിലെ കോടതിയില്‍ ഗുണ്ടാനേതാവ് വെടിയേറ്റ് മരിച്ചു. ഗുണ്ടാത്തലവന്‍ മുക്തൽ അൻസാരിയുടെ അനുയായിയ സഞ്ജീവ് ജീവയാണ് വെടിയേറ്റ് മരിച്ചത്. ലഖ്‌നൗ സിവില്‍ കോടതിയിലാണ് സംഭവം.

അഭിഭാഷക വേഷത്തിലെത്തിയ അക്രമിയാണ് ഇയാള്‍ക്ക് നേരെ വെടിയുതിര്‍ത്തതെന്നാണ് വിവരം. വെടിവെപ്പില്‍ ഒരു പോലീസുകാരനും പെണ്‍കുട്ടിക്കും പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ ലഖ്‌നൗ സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.