എസ്എസ്എൽസി പരീക്ഷയിൽ വിജയിക്കാത്തവർ ഇനി ചെയ്യേണ്ടത്

0
93

എസ്എസ്എൽസി പരീക്ഷ ഫലങ്ങൾ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പ്രഖ്യാപിച്ചു. 4,26,999 റഗുലര്‍ വിദ്യാര്‍ഥികളും 408 പ്രൈവറ്റ് വിദ്യാർഥികളുമാണ് ഇത്തവണ പരീക്ഷ എഴുതിയത്. ഇതിൽ 4,17,864 പേരാണ് വിജയിച്ചത്. ഇതിൽ 9135 വിദ്യാർഥികൾക്ക് എന്തെങ്കിലും കാരണം കൊണ്ട് പരീക്ഷ പൂർത്തിയാക്കാനോ അല്ലെങ്കിൽ മുഴുവൻ വിഷയങ്ങൾക്കും പാസ് മാർക്ക് വാങ്ങിക്കാനോ സാധിച്ചിട്ടില്ല.

ഇത്തരത്തിൽ പരീക്ഷയിൽ വിജയിക്കാൻ കഴിയാത്തവർക്ക് ജൂണിൽ സേ പരീക്ഷകൾക്ക് അപേക്ഷിക്കാം. ജൂൺ 7 മുതൽ 14 വരെ ആയിരിക്കും സേ പരീക്ഷകൾ നടക്കുക. മൂന്ന് വിഷയത്തിൽ വിദ്യാർഥികൾക്ക് സേ പരീക്ഷ എഴുതാം. ഇതിൻറെ ഫലം ജൂൺ അവസാനവാരം പ്രഖ്യാപിക്കും.

പുനർമൂല്യ നിർണയം

ഉത്തരക്കടലാസുകളുടെ പുനർമൂല്യ നിർണയം,സൂഷ്മ പരിശോധന, ഫോട്ടോ കോപ്പി എന്നിവനക്കായി മെയ് 20 മുതൽ 24 വരെ ഒാൺലൈനായി അപേക്ഷിക്കാം.അതേസമയം ജൂലൈ അഞ്ച് മുതൽ പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കും. ഇതിനുള്ള നടപടിക്രമങ്ങൾ താമസിക്കാതെ തന്നെ ഒൺലൈനായി ആരംഭിക്കും.

ആപ്പ് വഴി എസ്എസ്എൽസി ഫലം അറിയാം

പിആർഡി ലൈവ്, സഫലം 2023 എന്നീ ആപ്പുകളാണ് വിദ്യാർഥികൾക്ക് എസ്എസ്എൽസി ഫലം അറിയാൻ വിദ്യാഭ്യാസ വകുപ്പ് സജ്ജപ്പെടുത്തിയിരിക്കുന്നത്. ഈ ആപ്പുകൾ ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പിളിന്റെ ആപ്പ് സ്റ്റേറിലും ലഭ്യമാണ്. നാല് മണി മുതൽ ഈ ആപ്ലിക്കേഷനികളിലൂടെ ഫലം ലഭിച്ച് തുടങ്ങും

പിആർഡി ലൈവ് ആപ്പ്

സംസ്ഥാന സർക്കാരിന്റെ വിവരങ്ങൾ നൽകുന്ന ആപ്ലിക്കേഷനാണ് പിആർഡി ലൈവ്.

പിആർഡി ലൈവിൽ പ്രവേശിച്ചാൽ ഹോം പേജിൽ എസ്എസ്എൽസി ഫലങ്ങൾ ചുവപ്പിൽ രേഖപ്പെടുത്തിട്ടുണ്ട്.

അതിൽ ക്ലിക്ക് ചെയ്ത് മറ്റൊരു പേജിലേക്ക് പ്രവേശിക്കും. തുടർന്ന് നിങ്ങുളുടെ രജിസ്റ്റർ നമ്പറും ജനന തീയതിയും നിർദേശിക്കുന്ന കോളത്തിൽ ചേർക്കുക.

സബ്മിറ്റ് ബട്ടണിൽ ക്ലിക്ക് ചെയ്തതിന് ശേഷം നിങ്ങൾക്ക് ഫലം ലഭിക്കുന്നതാണ്.

സഫലം 2023 ആപ്പ്

വിദ്യാഭ്യാസ വകുപ്പിന്റെ കൈറ്റ് പുറത്തിറക്കിയിരിക്കുന്ന ആപ്ലിക്കേഷനാണ് സഫലം.

ആപ്പ് തുറക്കുമ്പോൾ തന്നെ എസ് എസ് എസ് എൽ സി, എച്ച്എസ്ഇ ഫലങ്ങളുടെ കോളങ്ങൾ കാണാം സാധിക്കും

അതിൽ നിന്നും എസ് എസ് എൽ സി തിരഞ്ഞെടുക്കുക

ശേഷം നിങ്ങളുടെ രജിസ്റ്റർ നമ്പരും ജനന തീയതി നിർദേശിക്കുന്ന കോളത്തിൽ രേഖപ്പെടുത്തുക

സബ്മിറ്റ് ബട്ടണിൽ ക്ലിക്ക് ചെയ്തതിന് ശേഷം നിങ്ങൾക്ക് ഫലം ലഭിക്കുന്നതാണ്.

എസ്എസ്എൽസി ഫലങ്ങൾ അറിയാനുള്ള വെബ്സൈറ്റുകൾ

1. www.prd.kerala.gov.in

2. https://results.kerala.gov.in

3. https://examresults.kerala.gov.in

4. https://pareekshabhavan.kerala.gov.in

5. https://results.kite.kerala.gov.in

6. https://sslcexam.kerala.gov.in

7. https://sslchiexam.kerala.gov.in (എസ്എസ്എൽസി (ഹിയറിങ് ഇംപാർഡ്))

8. https://thslchiexam.kerala.gov.in (ടിഎച്ച്എസ്എൽസി (ഹിയറിങ് ഇംപാർഡ്))

9. https://thslcexam.kerala.gov.in (ടിഎച്ച്എസ്എൽസി)

10. https://ahslcexam.kerala.gov.in (എഎച്ച്എസ്എൽസി)