അനിൽ തോമസിൻ്റെ ഇതുവരെ മറയൂരിൽ – ആരംഭിച്ചു

0
37

നിരവധി പുരസ്ക്കാരങ്ങൾക്കർഹമായ മിന്നാമിനുങ്ങ്  എന്ന ചിത്രത്തിനു ശേഷം അനിൽ തോമസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഇതുവരെ മറയൂരിന്‍റെ ചിത്രീകരണം കാന്തല്ലൂരില്‍ ആരംഭിച്ചു.  ടൈറ്റസ് പീറ്റർ ആണ് ചിത്രം നിർമ്മിക്കുന്നത്. കലാഭവൻ ഷാജോണാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

മെട്രോ നഗരമായ കൊച്ചിയിൽ നിന്നും ഒരു മലയോര മേഖലയിൽ എത്തിയ വിക്രമൻ നായർ എന്ന കഥാപാത്രത്തെയാണ് ഈ ചിത്രത്തിൽ കലാഭവൻ ഷാജോൺ അവതരിപ്പിക്കുന്നത്.
വിജയകുമാർ ,പ്രേം പ്രകാശ്, മനുരാജ് തുടങ്ങി നിരവധി താരങ്ങള്‍  ചിത്രത്തിലണി നിരക്കുന്നുണ്ട്.

ഛായാഗ്രഹണം – സുനിൽ പ്രേം എൽ.എസ്, എഡിറ്റിംഗ് – കെ.ശ്രീനിവാസ്, കലാ സംവിധാനം – അർക്കൻ.എസ്. കർമ്മ. മറയൂർ, ഈരാറ്റുപേട്ട, കൊച്ചി എന്നിവിടങ്ങളിലായി ഈ ചിത്ത്തിന്റെ ചിരികരണം പൂർത്തിയാകും.