അന്യായമായ പാചക വാതക വില വർധന ഉടൻ പിൻവലിക്കണം – അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ

0
55

പചക വാതക സിലിണ്ടറുകളുടെ വില 50 രൂപ വർധിപ്പിച്ച കേന്ദ്ര സർക്കാർ തീരുമാനത്തെ ശക്തമായി അപലപിക്കുന്നതായി അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ. മൂന്ന് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ തെര‍ഞ്ഞെടുപ്പിന് തൊട്ടു പിന്നാലെയാണ് വില വർധനവ് എന്നത് ശ്രദ്ധേയമാണെന്ന് അസോസിയേഷൻ  പ്രസ്താവനയിൽ വ്യക്തമാക്കി.

900 രൂപ മുതൽ 1200 രൂപ വരെയുള്ള പാചക വാതക സിലിണ്ടറുകളുടെ വില ഇപ്പോൾ തന്നെ സ്ത്രീകൾക്ക് താങ്ങാവുന്നതിലും മുകളിലാണ്. ശരാശരി ഒരു കുടംബം വർഷത്തിൽ ഏഴിൽ കുടുതൽ തവണയാണ് സിലിണ്ടർ റീഫിൽ ചെയ്യുന്നത്. വില വർധന 56.5 ശതമാനം ഉപഭോക്താക്കളെയും നാല് തവണ അല്ലേങ്കിൽ അതിൽ താഴെ മാത്രം റീഫിൽ എന്ന അവസ്ഥയിലേക്ക് നയിക്കും. പ്രതിവർഷം 12 സിലിണ്ടറുകൾക്ക് അവകാശമുള്ള സാഹ​ചര്യത്തിൽ ഇത്തരത്തിലൊരു അവസ്ഥയിലേക്ക് കേന്ദ്രം ജനത്തെ തള്ളിവിടുന്നത്.

കൂടാതെ വാണിജ്യ എൽ‌പി‌ജി സിലിണ്ടർ വിലയിൽ 350 രൂപയുടെ വൻ വർധനവാണ് ഉണ്ടാവുക. എല്ലാ സംസ്‌കരിച്ച ഭക്ഷ്യ ഉൽ‌പ്പന്നങ്ങളുടെയും വില വർ‌ദ്ധിപ്പിക്കുന്നതിന് ഇത് ഇടയാക്കും.

ഇതിനകം തന്നെ എൽപിജി സിലിണ്ടറുകളുടെ വിലയിലെ ആവർത്തിച്ചുള്ള വർധന, താങ്ങാനാകാത്ത വിലക്കയറ്റം, ഭക്ഷ്യവിലക്കയറ്റം, വൻതോതിലുള്ള തൊഴിലില്ലായ്മ എന്നിവ കാരണം ജനം പൊറുതിമുട്ടുകയാണ്. ഈ അന്യായമായ വിലക്കയറ്റം ഉടൻ പിൻവലിക്കണമെന്ന് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ആവശ്യപ്പെടുകയും രാജ്യമെമ്പാടും ശക്തമായ പ്രതിഷേധത്തിന് ആഹ്വാനം ചെയ്യുന്നതായും  പ്രസ്താവനയിൽ വ്യക്തമാക്കി.