സിപിഐഎമ്മിന്‍റെ ഗൃഹസന്ദർശന പരിപാടി ആരംഭിച്ചു

0
39

സിപിഐഎമ്മിന്‍റെ ഗൃഹസന്ദർശന പരിപാടി ആരംഭിച്ചു. ലോക്സഭ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി മന്ത്രിമാർ ഉൾപ്പടെയുള്ള നേതാക്കൾ വീടുകളിലേക്ക് എത്തും.

ജനങ്ങൾക്കിടയിൽ ഇറങ്ങി ചെന്ന് അവരുടെ പ്രശ്നങ്ങൾ പരിഹരിക്കുക, സർക്കാരിന്‍റെ നേട്ടങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ലക്ഷ്യം. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പുത്തൻപള്ളിയിൽ പരിപാടിക്ക് തുടക്കം കുറിച്ചു.

പൊളിറ്റ് ബ്യൂറോ അംഗങ്ങളും മന്ത്രിമാരും ഉള്‍പ്പടെയുള്ള നേതാക്കള്‍ ഇന്ന് മുതല്‍ 21 വരെ ഗൃഹസന്ദര്‍ശനം നടത്തും. സംസ്ഥാന സര്‍ക്കാരിന്‍റെ നേട്ടങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിനാണ് ഗൃഹസന്ദര്‍ശനം. ലഘുലേഖകളും വിതരണം ചെയ്യും.

കേന്ദ്രസര്‍ക്കാര്‍ കേരളത്തെ ദ്രോഹിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത് എന്ന പ്രചാരണം മുൻനിർത്തിയാണ് ഗൃഹസന്ദര്‍ശനം. സര്‍ക്കാരിനെ കുറിച്ച് ജനങ്ങള്‍ക്ക് പറയാനുള്ള കാര്യങ്ങളും നേതാക്കള്‍ കേള്‍ക്കും.